ഫൈസല്‍ വധം: സ്‌കൂളിനെതിരേ നടപടി വേണം
മലപ്പുറം: ഫൈസല്‍ വധം ഗൂഢാലോചന നടന്ന വിദ്യാനികേതന്‍ സ്‌കൂള്‍ അടച്ചുപൂട്ടണമെന്നും മാനേജ്‌മെന്റിനെതിരേ നടപടി സ്വീകരിക്കണമെന്നും നാഷണല്‍ യൂത്ത്‌ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ സ്വസ്ഥമായ ജീവിതസാഹചര്യത്തെ പലവിധ താല്‍പര്യങ്ങളുടെയും പേരില്‍ ദുസ്സഹവും കലാപകലുഷിതവുമാക്കാന്‍ മതതീവ്രവാദവര്‍ഗീയ ശക്തികള്‍ ആസൂത്രിതമായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഫൈസല്‍ വധവും കലക്‌ടേറ്റിലെ സ്‌ഫോടനവുമെല്ലാം.
സമാധാനപ്രിയരായ ജനസമൂഹത്തെ തമ്മിലടിപ്പിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരേ യുവജന സംഘടനകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായ എന്‍.വൈ.എല്‍ ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ. കെ.പി.എ ഗഫൂറിനെ ജില്ലാ കമ്മിറ്റി അനുമോദിച്ചു.
യോഗത്തില്‍ അബ്ദുള്ള പൂക്കോട്ടൂര്‍ അധ്യക്ഷനായി. പുള്ളാട്ട് മുജീബ്, അസീസ് താനൂര്‍, നൗഫല്‍ തടത്തില്‍, എന്‍.പി ശംസുദ്ദീന്‍, മഷ്ഹൂദ്, സിദ്ദീഖ് താനൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."