സാമ്പത്തിക അടിയന്തരാവസ്ഥകൊണ്ട് കാരുണ്യ പ്രവര്‍ത്തനങ്ങളെ തളര്‍ത്താനാവില്ല: കുഞ്ഞാലിക്കുട്ടി
പേരാമ്പ്ര: സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായിട്ടും കാരുണ്യ മേഖലയില്‍ കരുത്താര്‍ജിച്ച് മുന്നോട്ടു പോകാന്‍ മുസ്ലിം ലീഗിനും കെ.എം.സി.സി സംഘടനകള്‍ക്കും സാധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേരാമ്പ്രയില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കെ.എം.സി.സി സഹകരണത്തോടെ നിര്‍മിച്ച പത്ത് ബൈത്തുറഹ്മ വീടുകളുടെ താക്കോല്‍ദാനവും ആംബുലന്‍സ് സമര്‍പ്പണ ചടങ്ങിന്റെയും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരുണ്യഭവനങ്ങളുടെ താക്കോല്‍ദാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
എം.കെ.സി കുട്ട്യാലി അധ്യക്ഷനായി. എന്‍ ഷംസുദ്ധീന് എം.എല്‍.എ, നജീബ് കാന്തപുരം, അഹമ്മദ് കുട്ടി ഉണ്ണികുളം, സാജിത് നടുവണ്ണൂര്‍, അഡ്വ.പി കുല്‍സു, സി.പി.എ അസീസ്, ഏ.വി അബ്ദുള്ള, എസ്.കെ അസ്സയിനാര്‍, എസ്.പി കുഞ്ഞമ്മദ്, എ അമ്മദ്മാസ്റ്റര്, ആവള ഹമീദ്, ഇബ്രാഹിം എളേറ്റില്‍, വി.പി റിയാസ് സലാം, സാജിത് കോറോത്ത്, ആര്.കെ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ കോയക്കുട്ടി സ്വാഗതവും, ഇ ഷാഹി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."