HOME
DETAILS
MAL
കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം: കെ.പി.എം.എസ്
backup
December 16 2016 | 22:12 PM
പേരാമ്പ്ര: കുറ്റ്യാടി കെ.എം.സി ഹോസ്പിറ്റലിലെ എക്സറേ ടെക്നീഷ്യയായ ആതിരയുടെ ആത്മഹത്യക്ക് പ്രേരണയായവരെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കെ.പി.എം.എസ് പേരാമ്പ്ര യൂനിയന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മരിച്ച ദലിത് യുവതിയുടെ കൂടെ ജോലി ചെയ്യുന്നവരെ കൂടി പ്രതിചേര്‍ത്ത് കേസ് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കല്ലുംപുറം ഗോപാലന് അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് കൊമ്പന് തറ ദാമോദരന്‍, കെ.യു ഗോപാലന് കടിയങ്ങാട്, കെ.പി ബാബു, വി.പി ബാലന്, പി.വി നാരായണി, വാസു വേങ്ങേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."