ബാങ്കുകളില്‍ പ്രതിസന്ധി രൂക്ഷമാകുന്നു
നാദാപുരം: ആവശ്യത്തിന് കറന്‍സി ലഭ്യമാകാത്തത് ബാങ്കുകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇതേതുടര്‍ന്ന് വിതരണം ചെയ്യുന്ന തുകയുടെ പരിധി ബാങ്കുകള്‍ വെട്ടിച്ചുരുക്കി. പതിനായിരം രൂപമാത്രമാണ് ഒരുഅക്കൗണ്ടില്‍ നിന്നും മാറി നല്‍കുന്നത്. ഇടപാടുകാരുടെ എണ്ണത്തിലും നിയന്ത്രണം വരുത്തിയാണ് ഇന്നലെ നാദാപുരം മേഖലയിലെ ബാങ്കുകള്‍ പ്രവര്‍ത്തിച്ചത്. തിരക്ക് കാരണം ടോക്കണ്‍ നല്‍കിയിരുന്നു. 200 ടോക്കണുകളാണ് ഒരുദിവസം നല്‍കിയിരുന്നത്. ഇന്നലെ എസ്.ബി.ടി ശാഖകളില്‍ ടോക്കന്‍ എണ്ണം 125 ആയി വീണ്ടും കുറച്ചിരിക്കുകയാണ്. വടകരയിലെ എസ.്ബി.ടിയുടെ നോഡല്‍ ബാങ്കില്‍ നിന്നാണ് താലൂക്കിലെ വിവിധ ശാഖകളിലേക്കു പണം എത്തിക്കുന്നത്. ഇവിടെ ആവശ്യത്തിന് പണമില്ലാത്തതാണ് മറ്റുശാഖകള്‍ക്ക് വിനയായത്.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വടകരയിലെ പ്രധാന ബ്രാഞ്ച് തന്നെ പൂട്ടേണ്ടി വരുമെന്നാണ് ജീവനക്കാര്‍ നല്‍കുന്ന സൂചന. പൂട്ടുന്ന ബാങ്കുകളില്‍ വി.ആര്‍.എസ് നടപ്പിലാക്കാനും പദ്ധതിയുള്ളതായി അറിയുന്നു. ഇരുനൂറിലധികം ബാങ്കുകള്‍ ഇത്തരത്തില്‍ വി.ആര്‍.എസ് നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. നോട്ടുനിരോധനത്തിനു ശേഷം ബാങ്കുകളില്‍ നിക്ഷേപങ്ങളില്‍ വന്ന കുറവും പണം കൈമാറ്റത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ നിക്ഷേപങ്ങള്‍ ഒന്നും തന്നെ വരുന്നില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. പണം പിന്‍ വലിക്കാനുള്ള പരിധി 24000 രൂപയായി നിശ്ചയിച്ചതിനാല്‍ ആളുകള്‍ പണം കൈയ്യില്‍ തന്നെ സൂക്ഷിക്കുകയാണ്. ചെക്ക് വഴിയുള്ള കൈമാറ്റം മാത്രമാണ് ഇപ്പോള്‍ ബാങ്കില്‍ നടക്കുന്ന പ്രധാന ഇടപാടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."