HOME
DETAILS

പട്ടികജാതിക്കാര്‍ക്ക് പ്രത്യേക പരിഗണന വേണം: ജില്ലാ പഞ്ചായത്ത്

  
backup
December 16 2016 | 23:12 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-3


കണ്ണൂര്‍: കടലോരങ്ങളിലും പുഴയോരങ്ങളിലുമുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു വീടുവയ്ക്കാന്‍ പ്രത്യേക പരിഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവുണ്ടാകണമെന്നു ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.
ഇതിനായി സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുമെന്നു യോഗത്തില്‍ അധ്യക്ഷനായ പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു.
തീരദേശ പരിപാലന നിയമത്തിന്റെയും മറ്റു നിയന്ത്രണങ്ങളുടെയും പേരില്‍ സാമ്പത്തികമായി ഏറെ പിന്നാക്കമായ പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ വീടുവയ്ക്കാന്‍ കഴിയാതെ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി വിഷയം ഉന്നയിച്ച അജിത് മാട്ടൂല്‍ ചൂണ്ടിക്കാട്ടി. പട്ടിക ജാതി വികസന വകുപ്പിനു ഫണ്ട് ഉണ്ടായിട്ടും അര്‍ഹരായവര്‍ക്കു വീടുവയ്ക്കാന്‍ സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം കഴിയുന്നില്ല. അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെല്‍കൃഷിക്കു നിലമൊരുക്കല്‍, ഗ്രാമപഞ്ചായത്തുകള്‍ക്കു സഹായം എന്ന പദ്ധതിയിലും തരിശു ഭൂമി കൃഷിയോഗ്യമാക്കല്‍ പദ്ധതിയിലും വിഹിതം ഉള്‍പ്പെടുത്താത്ത പഞ്ചായത്തുകള്‍ അത് ഉള്‍പ്പെടുത്തി അറിയിക്കണമെന്നു യോഗം നിര്‍ദേശിച്ചു.
കൊമ്മേരി ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ താറാവ് ഹാച്ചറി നിര്‍മിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കുന്ന കാര്യം പരിസ്ഥിതി ആഘാത റിപ്പോര്‍ട്ട് ലഭ്യമായശേഷം പരിശോധിക്കാന്‍ തീരുമാനിച്ചു.
സ്‌കൂള്‍ പച്ചക്കറി കൃഷി പദ്ധതിയില്‍ ഗ്രോബാഗും നടീല്‍ വസ്തുക്കളും ആവശ്യമുള്ള സ്‌കൂളുകള്‍ എത്രയും വേഗം അപേക്ഷ നല്‍കണം.
സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ പൂര്‍ണമായി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. 76 പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടിയായി.
60 പ്രവൃത്തികളുടേത് അടുത്ത ദിവസം ടെന്‍ഡര്‍ ക്ഷണിക്കുമെന്നും എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.വി സജീവന്‍ വ്യക്തമാക്കി.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ വി.കെ സുരേഷ് ബാബു, കെ.പി ജയബാലന്‍, ടി.ടി റംല, കെ മഹിജ, അംഗങ്ങളായ കെ.പി ചന്ദ്രന്‍, കെ നാണു, സുമിത്ര ഭാസ്‌കരന്‍, അന്‍സാരി തില്ലങ്കേരി, തോമസ് വര്‍ഗീസ്, സണ്ണി മേച്ചേരി, പി.പി ഷാജിര്‍, ആര്‍ അജിത ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago