പട്ടികജാതിക്കാര്‍ക്ക് പ്രത്യേക പരിഗണന വേണം: ജില്ലാ പഞ്ചായത്ത് യോഗം
കണ്ണൂര്‍: കടലോരങ്ങളിലും പുഴയോരങ്ങളിലുമുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു വീടുവയ്ക്കാന്‍ പ്രത്യേക പരിഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവുണ്ടാകണമെന്നു ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.
ഇതിനായി സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുമെന്നു യോഗത്തില്‍ അധ്യക്ഷനായ പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. തീരദേശ പരിപാലന നിയമത്തിന്റെയും മറ്റു നിയന്ത്രണങ്ങളുടെയും പേരില്‍ സാമ്പത്തികമായി ഏറെ പിന്നോക്കമായ പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ വീടുവയ്ക്കാന്‍ കഴിയാതെ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി വിഷയം ഉന്നയിച്ച അജിത് മാട്ടൂല്‍ ചൂണ്ടിക്കാട്ടി. പട്ടിക ജാതി വികസന വകുപ്പിനു ഫണ്ട് ഉണ്ടായിട്ടും അര്‍ഹരായവര്‍ക്കു വീടുവയ്ക്കാന്‍ സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം കഴിയുന്നില്ല. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെല്‍കൃഷിക്കു നിലമൊരുക്കല്‍, ഗ്രാമ പഞ്ചായത്തുകള്‍ക്കു സഹായം എന്ന പദ്ധതിയിലും തരിശു ഭൂമി കൃഷിയോഗ്യമാക്കല്‍ പദ്ധതിയിലും വിഹിതം ഉള്‍പ്പെടുത്താത്ത പഞ്ചായത്തുകള്‍ അത് ഉള്‍പ്പെടുത്തി അറിയിക്കണമെന്നു യോഗം നിര്‍ദേശിച്ചു. കൊമ്മേരി ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ താറാവ് ഹാച്ചറി നിര്‍മിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കുന്ന കാര്യം പരിസ്ഥിതി ആഘാത റിപ്പോര്‍ട്ട് ലഭ്യമായശേഷം പരിശോധിക്കാന്‍ തീരുമാനിച്ചു. സ്‌കൂള്‍ പച്ചക്കറി കൃഷി പദ്ധതിയില്‍ ഗ്രോബാഗും നടീല്‍ വസ്തുക്കളും ആവശ്യമുള്ള സ്‌കൂളുകള്‍ എത്രയും വേഗം അപേക്ഷ നല്‍കണം. നിര്‍ദിഷ്ട പ്രൊഫോര്‍മയില്‍ ആവശ്യപ്പെടുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഇവ വിതരണം ചെയ്യും. സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ പൂര്‍ണമായി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ നല്ല നിലയില്‍ പുരോഗമിച്ചു വരുന്നതായി എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.വി സജീവന്‍ പറഞ്ഞു. 76 പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടിയായി. 60 പ്രവൃത്തികളുടേത് അടുത്ത ദിവസം ടെന്‍ഡര്‍ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ വി.കെ സുരേഷ് ബാബു, കെ.പി ജയബാലന്‍, ടി.ടി റംല, കെ മഹിജ, അംഗങ്ങളായ കെ.പി ചന്ദ്രന്‍, കെ നാണു, സുമിത്ര ഭാസ്‌കരന്‍, അന്‍സാരി തില്ലങ്കേരി, തോമസ് വര്‍ഗീസ്, സണ്ണി മേച്ചേരി, പി.പി ഷാജിര്‍, ആര്‍ അജിത ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."