നോട്ട് ക്ഷാമം വി.എഫ്.പി.സി.കെ ചന്തകളെയും ബാധിക്കുന്നു
കോടാലി: നോട്ട് ക്ഷാമം വി.എഫ്.പി.സി.കെ ചന്തകളെയും സാരമായി ബാധിക്കുന്നു. കര്‍ഷകര്‍ക്ക് മധ്യവര്‍ത്തികളില്ലാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിപണനം ചെയ്യാവുന്ന ചന്തകളാണ് വി.എഫ്.പി.സി.കെ കേന്ദ്രങ്ങള്‍.
വിറ്റുവരവിന്റെ കാര്യത്തില്‍ ജില്ലയിലെ മൂന്നാമത്തെ വലിയ വി.എഫ്.പി.സി.കെ കേന്ദ്രമാണ് കോടാലിയില്‍ ഉള്ളത്. നോട്ട് റദ്ദാക്കലിന് മുമ്പ് വരെ ഓരോ ചന്തക്കും ശരാശരി അഞ്ചു മുതല്‍ ആറ് ടണ്‍ വരെ കായ വിപണനം നടന്നിരുന്ന ഇവിടെ ഇപ്പോള്‍ വിപണനം നടക്കുന്നത് മൂന്നു ടണ്ണോളം മാത്രമാണ്.
ചൊവ്വയും വ്യാഴവുമാണ് ഇവിടെ ചന്ത ദിവസങ്ങള്‍. ആവശ്യക്കാര്‍ക്ക് പച്ചക്കറികളും നേന്ത്രക്കായയും പൂവന് കായയും മറ്റും കടം നല്‍കിയാണ് മുന്നോട്ട് പോവുന്നതെന്ന് കേന്ദ്രം പ്രസിഡന്റ് സി.കെ പീതാംബരന് പറഞ്ഞു. ഒരു മാസം മുമ്പ് പതിനഞ്ചു രൂപ വരെ കിട്ടിയിരുന്ന പാളയംതോടന്‍ പഴത്തിനു ഇപ്പോള്‍ പത്തു രൂപ പോലും കിട്ടുന്നില്ലെന്നും പൂവന് കായയുടെയും വില കീഴ്പ്പോട്ടാണെന്നും പീതാംബരന് പറഞ്ഞു.
ഇളവനും തീരെ വിലയില്ലാതായി. പണം ഇല്ലാത്തത് കാരണം ആവശ്യക്കാര്‍ കുറഞ്ഞതാണ് വിലയിടിവിന് കാരണം. പലരും അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യന്നുണ്ടെങ്കിലും പണം ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അതിനാല്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനെത്തുന്ന കര്‍ഷകര്‍ക്ക് പണം നല്കാന് പറ്റുന്നുമില്ല.
ഇനിയുള്ള ദിവസങ്ങളില്‍ എന്തായിരിക്കുമെന്ന നിശ്ചയിക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ് കര്‍ഷകര്‍ എന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."