പൊന്ന്യത്ത് ബോംബെറ്: രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരുക്ക്
തലശ്ശേരി: പൊന്ന്യം നായനാര്‍ റോഡില്‍ ബോംബേറില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.
നായനാര്‍ റോഡ് സ്വദേശികളായ നാമത്ത് ദാസന്റെ മകന് വിജേഷ്(28), ബാബു നിവാസില്‍ സുരേഷിന്റെ മകന് സുബിന്(26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.
നായനാര്‍ റോഡിലെ മനോജ്സേവാ കേന്ദ്രത്തിനു താഴെ നില്‍ക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ നാലു ബൈക്കുകളിലായെത്തിയ സംഘം ബോംബെറിയുകയായിരുന്നെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.
സംഭവസമയം സമീപത്തുണ്ടായ പൊലിസിന്റെ സാന്നിധ്യത്തിലാണ് ബോംബെറിഞ്ഞതെന്നും പരുക്കറ്റവര്‍ പരാതിപ്പെട്ടു. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി- ആര്.എസ്.എസ് നേതാക്കള്‍ ആരോപിച്ചു. പൊലിസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.
സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലായ പൊന്ന്യം നായനാര്‍ റോഡില്‍ കനത്ത പൊലിസ് സന്നാഹം ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."