ന്യൂനപക്ഷ വേട്ടക്കെതിരേ മുസ്ലിംലീഗ് റാലി ജനുവരി ആറിന് കോഴിക്കോട്ട്
കോഴിക്കോട്: ഭീകരവാദത്തിന്റെ പേരിലുള്ള ന്യൂനപക്ഷ വേട്ടക്കെതിരേ ജില്ലാ ആസ്ഥാനങ്ങളില്‍ റാലി സംഘടിപ്പിക്കാന്‍ മുസ്ലിംലീഗ് തീരുമാനം. ജനുവരി ആറിന് വൈകുന്നേരം അഞ്ചിന് കോഴിക്കോട് മുതലക്കുളം മൈതാനിയിലാണ് ആദ്യറാലി. ബി.ജെ.പിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന മുസ്ലിം വേട്ട കേരളത്തിലും ആരംഭിച്ചതായി ലീഗ് സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇതിനെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണം. ഇതിന്റെ ഭാഗമായാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ബഹുജന റാലി നടത്താന്‍ മുസ് ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, ഭാരവാഹികളായ പി.വി അബ്ദുല്‍ വഹാബ് എം.പി, എം.ഐ തങ്ങള്‍,കെ. കുട്ടി അഹമ്മദ്കുട്ടി, പി.എച്ച് അബ്ദുസ്സലാം ഹാജി, സി മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, ടി.പി.എം സാഹിര്‍, ടി.എം സലീം, കെ.എസ് ഹംസ,അഡ്വ.യു.എ ലത്തീഫ്, സി.പി ബാവ ഹാജി, അബ്ദുറഹിമാന് കല്ലായി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."