HOME
DETAILS
MAL
സൈനിക താവളങ്ങള്‍ക്കുനേരെ പാക് ആക്രമണം
backup
December 17 2016 | 04:12 AM
പൂഞ്ച്: മൂന്നു മാസത്തെ ഇടവേളക്കു ശേഷം നിയന്ത്രണരേഖയില്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് ആക്രമണം. ജമ്മുകശ്മിരിലെ പൂഞ്ച് ജില്ലയിലെ അതിര്‍ത്തി മേഖലയിലാണ് പാക് ആക്രമണം.
ഇന്ത്യന്‍ സൈന്യത്തിന്റെ ഔട്ട്പോസ്റ്റുകളിലും സിവിലിയന്മാരുടെ താമസകേന്ദ്രങ്ങളിലുമാണ് ആക്രമണമുണ്ടായത്. ബാല്‍കോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിലാണ് പാക് ആക്രമണമുണ്ടായതെന്ന് സൈനിക വക്താവ് പറഞ്ഞു. സൈന്യം ഉചിതമായ തിരിച്ചടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."