HOME
DETAILS
MAL
അര്‍ണബിന്റെ 'റിപബ്ലിക് ' ചാനല്‍ അടുത്ത വര്‍ഷം
backup
December 17 2016 | 04:12 AM
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയുടെ പുതിയ മാധ്യമസംരംഭം അടുത്ത വര്‍ഷം പ്രക്ഷേപണമാരംഭിക്കും. 'റിപബ്ലിക് ' എന്നാണു പുതിയ ചാനലിന്റെ പേര്. ടൈംസ് നൗ ചാനല്‍ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണബ് കഴിഞ്ഞ നവംബര്‍ ഒന്നിനു ചാനലില്‍നിന്നു രാജിവച്ചിരുന്നു.
രാഹുല്‍ ശിവശങ്കര്‍ പുതിയ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി ചുമതലയേറ്റിട്ടുണ്ട്. 2017ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണു ചാനല്‍ പ്രക്ഷേപണം ആരംഭിക്കുക എന്നാണ് അറിയുന്നത്. ടൈംസ് നൗ ചാനലിലെ പ്രൈംടൈം ഷോയായ 'ദ ന്യൂസ് ഹവറി'ലൂടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."