ദുരിതകാലം അവസാനിച്ചു; കോഴിക്കോട് സ്വദേശിനി ഫാസിലത്ത് നാട്ടിലെത്തി
ജിദ്ദ: കുടുംബത്തെ കരകയറ്റാന്‍ സഊദിയിലെത്തിയ മലയാളി വീട്ടമ്മ 14 മാസത്തെ ദുരിതക്കയത്തില്‍നിന്നു മോചനം നേടി നാട്ടിലെത്തി. കോഴിക്കോട് തെക്കേപ്പുറം മുഖദാര്‍ സ്വദേശിനി എം.പി ഫാസിലത്ത് (47) ആണ് നാടണഞ്ഞത്. തായിഫ് ഗവര്‍ണറേറ്റിന്റെ ഇടപെടലാണ് യാത്ര എളുപ്പമാക്കിയത്. ആറു മാസത്തോളമായി കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക്് നേതൃത്വം നല്‍കിയ തായിഫ് കെ.എം.സി.സി പ്രസിഡന്റും സി.സി.ഡബ്ല്യൂ പ്രതിനിധിയുമായ മുഹമ്മദ് സാലിയുടെ പരിശ്രമവും ഫാസിലത്തിന് നാടണയാന്‍ സഹായകമായത്.
തായിഫില്‍ വീട്ടു ജോലിക്കെത്തിയ നാള്‍ മുതല്‍ വിശ്രമമില്ലാത്ത കഠിനജോലികളായിരുന്നു ഫാസിലത്തിന്. മൂന്നും നാലും ദിവസം പഴകിയ ഭക്ഷണമാണ്് ലഭിച്ചിരുന്നതെന്ന് ഫാസിലത്ത്. ജോലിയില്‍ വീഴ്ച പറ്റിയാല്‍ മര്‍ദ്ദിക്കുമായിരുന്നു. തുടര്‍ച്ചയായി എട്ടുമാസത്തോളം ശമ്പളം ലഭിച്ചിരുന്നില്ല. ഗവര്‍ണറേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് മുടങ്ങിക്കിടന്ന ശമ്പള കുടിശ്ശിക സ്‌പോണ്‍സര്‍ നല്‍കി. നാട്ടില്‍നിന്നു വിസ ഏജന്റ് 1200 റിയാല്‍ ശമ്പളമാണ് പറഞ്ഞിരുന്നത്. എന്നാല്‍, 600 റിയാലെ ലഭിച്ചുള്ളൂ.
സ്‌പോണ്‍സറുടെ ഭാഗത്ത്് നിന്നു സഹകരണം ലഭിക്കാത്തതിനാലാണ് കേസ് നീണ്ടുപോകാന്‍ ഇടയാക്കിയത്. നാട്ടില്‍ അയക്കാന്‍ ഇനിയും വൈകിയാല്‍ സ്്‌പോണ്‍സര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന്് ഗവണര്‍റേറ്റില്‍ നിന്നും മുന്നറിയിപ്പ്് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് സ്്്‌പോണ്‍സര്‍ വീട്ടമ്മയെ ഗവര്‍ണറേറ്റില്‍ ഹാജരാക്കി പാസ്്‌പോര്‍ട്ടും കൊടുക്കാനുള്ള ശമ്പളവും നല്‍കിയത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."