വാട്‌സ് ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുത്ത് എഡിറ്റ് ചെയ്യാം
ന്യൂയോര്‍ക്ക്: വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ തിരിച്ചെടുത്ത് എഡിറ്റ് ചെയ്യാവുന്ന സൗകര്യം നടപ്പാക്കുമെന്ന് വാട്‌സ്ആപ്പ് അധികൃതര്‍. പുതുതായി ഉള്‍പ്പെടുത്തുന്ന ഫീച്ചറിലാണ് ഇതുണ്ടാകുക. മറ്റൊരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പിന്നീട് എഡിറ്റ് ചെയ്യാനാകുമെന്നതാണ് ഈ സവിശേഷത. അബദ്ധത്തില്‍ അയച്ചുപോയ സന്ദേശങ്ങള്‍ തിരിച്ചെടുക്കാനോ എഡിറ്റ് ചെയ്യാനോ കഴിയില്ലെന്നാണ് വാട്‌സ്അപ്പിന്റെ പോരായ്മയായി കണക്കാക്കിയിരുന്നത്. വാട്‌സ്ആപ്പ് പുതുതായി ഇറക്കുന്ന പതിപ്പില്‍ ഈ പോരായ്മ പരിഹരിക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
പരീക്ഷണഘട്ടത്തിലിരിക്കുന്ന ഈ സൗകര്യം ഉടന്‍ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എന്നുമുതലാണ് ഈ സൗകര്യം ലഭ്യമാകുകയെന്ന് വ്യക്തമല്ല. ഈയിടെ വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് സ്വന്തമാക്കിയിരുന്നു. ഇതിനുപിന്നാലെ വാട്‌സ്ആപ്പ് വീഡിയോ കാള്‍ സംവിധാനവും ഉള്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."