HOME
DETAILS
MAL
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ പുനര്‍വിചാരണയ്ക്ക് ഉത്തരവ്
backup
December 17 2016 | 05:12 AM
റോം: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ പുനര്‍വിചാരണയ്ക്ക് ഉത്തരവ്. ഇറ്റലിയിലെ പരമോന്നത കോടതിയുടേതാണ് ഉത്തരവ്. ഫിന്മെക്കാനിയ മുന്‍ സി.ഇഒ ഗൈസപ് ഓര്‍സിയെയും അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് മുന്‍ സി.ഇ.ഒ ബ്രൂണോ സ്പഗ്നോലിനിയെയും ഇതുപ്രകാരം വീണ്ടും വിചാരണ ചെയ്യും. നേരത്തെ ഇറ്റാലിയന്‍ കോടതി ഓര്‍സിക്ക് നാലര വര്‍ഷവും ബ്രൂണോയ്ക്ക് നാലു വര്‍ഷവും ശിക്ഷ വിധിച്ചിരുന്നു.
കോടതി വിധിക്കെതിരെ ഇരുവരും നല്കിയ അപ്പീല്‍ പരിഗണിച്ചാണ് മേല്കോടതിയുടെ വിധി. ഇന്ത്യയിലെ വിവിഐപികൾക്കു സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാറിൽ 450 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."