ഐ.എസ്.എല്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ സുലഭം; ടിക്കറ്റൊന്നിന് 2000 രൂപ വരെ
കോഴിക്കോട്: ഞായറാഴ്ച നടക്കുന്ന ഐ.എസ്.എല്‍ ഫൈനല്‍ മാച്ചിന്റെ ടിക്കറ്റ് കരിഞ്ചന്തയില്‍ വ്യാപകം. ടിക്കറ്റൊന്നിന് 2000 രൂപ വരെ വിലവച്ചാണ് വില്‍പ്പന നടത്തുന്നത്. ഐ.എസ്.എല്‍ ടിക്കറ്റ്സ് ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് ടിക്കറ്റ് വില്‍പ്പന തകൃതിയായി നടക്കുന്നത്.
തങ്ങള്‍ ടിക്കറ്റ് വില്ക്കുകയോ ഐ.എസ്.എല്ലുമായി ഒരു ബന്ധവുമില്ലെന്നും ഈ വെബ്സൈറ്റ് പറയുന്നുണ്ടെങ്കിലും കമ്മന്റ് ഒപ്ഷനിലൂടെയാണ് ടിക്കറ്റ് വില്‍പ്പന നടക്കുന്നത്. നിരവധി പേരാണ് ടിക്കറ്റ് ആവശ്യപ്പെട്ടും ടിക്കറ്റ് വില്‍ക്കാനുണ്ടെന്നും പറഞ്ഞ് കമന്റ് ചെയ്തിരിക്കുന്നത്.
സുമോ എന്നയാള്‍ തന്റെ കയ്യില്‍ നാലു ടിക്കറ്റുണ്ടെന്നും ടിക്കറ്റൊന്നിന് 1200 രൂപയ്ക്ക് വില്‍ക്കുന്നുവെന്നും കാണിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്. കൂടെ ബന്ധപ്പെടാന്‍ മൊബൈല്‍ നമ്പരും നല്‍കിയിട്ടുണ്ട്.
റിസ്വാന് എന്നയാള്‍ ടിക്കറ്റ് വില്‍ക്കുന്നത് 2000 രൂപയ്ക്കാണ്. റാഷിന്, ജിനേഷ് എന്നിവരും 2000 രൂപയ്ക്ക് ടിക്കറ്റ് വില്ക്കുന്നുണ്ടെന്നു കാണിച്ച് കമന്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ടിക്കറ്റ് ആവശ്യമുണ്ടെന്നു കാണിച്ച് ഇതിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഒറ്റ ദിവസം കൊണ്ടു തന്നെ ടിക്കറ്റുകള്‍ തീര്‍ന്നത് വ്യാപക പരാതിക്ക് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ടിക്കറ്റ് വാങ്ങാന്‍ വേണ്ടി കൊച്ചിയിലെത്തിയ നിരവധിയാളുകള്‍ പ്രതിഷേധത്തിലായിരുന്നു. ഒരാള്‍ തന്നെ 40 ഉം 50 ഉം ടിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നതായും ആരോപണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."