HOME
DETAILS
MAL
മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്കരിച്ചു
backup
December 17 2016 | 06:12 AM
കോഴിക്കോട്:മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തില്‍ ചെങ്കൊടി പുതപ്പിച്ചാണ് അജിതയുടെ മൃതദേഹം സംസ്കാരിക്കാനായെടുത്തത്.
മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
ഇതുവരെ അജിതയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകായിരുന്നു. അജിതയുടെ മൃതദേഹം ഇന്നുതന്നെ സംസ്കരിക്കണമെന്ന് ഹൈക്കോടതി ഇന്നലെയാണ് നിര്‍ദേശം നല്‍കിയത്.അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മധുര സ്വദേശിയായ അഭിഭാഷകന് ഭഗവത്സിങാണ് ഹരജി നല്‍കിയത്.
മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കരുതെന്നും സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."