സിന്ധുനദീജല കരാറില്‍ ഒരു മാറ്റവും അംഗീകരിക്കില്ല: പാകിസ്താന്
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധുനദീജല കരാറില്‍ ഒരു മാറ്റവും അംഗീകരിക്കില്ലെന്ന് പാകിസ്താന്. കരാര്‍ പ്രകാരമുള്ള തത്വങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ നിലപാടുകള്‍. മാത്രമല്ല കരാര്‍ എല്ലാ തരത്തിലും ബഹുമാനിക്കപ്പെടേണ്ടതുമാണെന്നും പാക് പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ പ്രത്യേക അസിസ്റ്റന്റ് താരിഖ് ഫറ്റേമി പാക് മാധ്യമമായ ഡോണ്‍ ന്യൂസിനോട് പറഞ്ഞു.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സിന്ധുനദീജല കരാര്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ചത്.1960ലാണ് ഇന്ത്യ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം പഞ്ചാബിലൊഴുകുന്ന നദികളായ ബിയാസ്, സത്ലജ്, രവി എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്.
സ്വന്തം രാജ്യത്തെ നദിയായിട്ടും സിന്ധുവില്‍ നിന്നും 20 ശതമാനം ജലം ഉപയോഗിക്കാനുള്ള അനുമതി മാത്രമേ കരാര്‍ പ്രകാരം ഇന്ത്യയ്ക്കുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."