പഴയ നോട്ട് നിക്ഷേപത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജരിവാള്‍
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഴയ നോട്ട് നിക്ഷേപത്തിന് നികുതി ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ രംഗത്ത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ച 1000, 500 നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് നികുതി ഇളവ് നല്‍കി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. അതിനെ ചോദ്യം ചെയ്താണ് കെജരിവാള്‍ രംഗത്തെത്തിയത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെ കുറിച്ച് അന്വേഷണം നടത്താന്‍ കമ്മീഷന്‍ രൂപികരിക്കണമെന്നും കെജരിവാള്‍ ആവശ്യപെട്ടു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടത്തിയ ചര്‍ച്ചയിലുണ്ടായ തീരുമാനമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശമുള്ള പഴയ നോട്ടുകള്‍ നികുതിയില്ലാതെ മാറ്റിയെടുക്കാമെന്ന പ്രഖ്യാപനമുണ്ടായതെന്നും കെജരിവാള്‍ ആരോപിച്ചു.
സാധരണ ജനങ്ങള്‍ 2.5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ അന്വേഷണം നടത്തുമെന്നിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ 2500 കോടി നിക്ഷേപിച്ചാലും നടപടി ഉണ്ടാവില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികത അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളെ നിരീക്ഷിക്കുന്നത് ഒഴിവാക്കിയെന്ന് റവ്‌ന്യു സെക്രട്ടറി ഹസ്മുഖ് ആദിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം പഴയ നോട്ട് നിക്ഷേപത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇളവ് അനുവദിച്ചതില്‍ നിഗൂഢതകളുണ്ടെന്ന് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. പാര്‍ട്ടിയുടെ അണികള്‍ക്ക് രഹസ്യ സന്ദേശം നല്കുകയാണ് സര്‍ക്കാര്‍ ചെയ്തിക്കുന്നതെന്നും മമത ആരോപിച്ചു.
നോട്ട് അസാധുവാക്കിയതില്‍ എല്ലാവര്‍ക്കും ഒരേ നിയമമാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മമത ആവശ്യപെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."