അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് അഴിമതി: മുന്‍ വ്യോമസേനാ മേധാവി എസ്.പി.ത്യാഗിയെ ജയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ സിബിഐ അറസ്റ്റ് ചെയ്ത മുന്‍ വ്യോമസേനാ മേധാവിയെ ഡിസംബര്‍ 30 വരെ തീഹാര്‍ ജയിലിലേക്ക് അയച്ചു.
ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ത്യാഗിയെ കസ്റ്റഡിയില്‍ സിബിഐ ആവശ്യപ്പെടാത്തതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്.
അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി നടത്തിയതിന് അറസ്റ്റ് ചെയത് ത്യാഗിയെ സിബിഐ ഒരാഴ്ച ചോദ്യം ചെയ്തിരുന്നു.
3600 കോടിയുടെ അഴിമതി കേസില്‍ ഡിസംബര്‍ 10ന് ആണ് ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ സൈനിക തലപ്പത്ത് സേവനമനുഷ്ഠിച്ച ഒരാളെ അഴിമതി കേസില്‍ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമായിരുന്നു.
എസ്പി ത്യാഗിക്കൊപ്പം സഹോദരന് ജൂലി ത്യാഗിയേയും ഡല്‍ഹിയിലെ അഭിഭാഷകന് ഗൗതം ഖേതാന്‍ എന്നിവരേയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.ത്യാഗിയുടേയും മറ്റ് രണ്ടുപേരുടേയും ജാമ്യാപേക്ഷ ഡിസംബര്‍ 21ന് പരിഗണിക്കുമെന്നും ഡല്‍ഹി കോടതി അറിയിച്ചു.
അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റലിയിലെ പരമോന്നത കോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ട കാര്യവും സിബിഐ കോടതിയെ അറിയിച്ചു. അഗസ്റ്റാവെസ്റ്റ്ലാന്ഡിന്റെ മാതൃ കമ്പനിയായ ഫിന്മെക്കാനിക്കയുടെ മുന്മേധാവികളെയാണ് പുനര്‍വിചാരണക്ക് വിധേയരാക്കുക.
അഗസ്റ്റാവെസ്റ്റ്ലാന്ഡില് നിന്ന് 12 വിവിഐപി ഹെസികോപ്ടറുകള് വാങ്ങാനുള്ള കരാറില്‍ ത്യാഗിയും കൂട്ടരും ഇടനിലക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."