റീഡ് പ്ലസ് സെന്റര്‍ ഒന്നിന് തുടങ്ങും
പാലക്കാട്: ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഒക്യുപ്പേഷണല്‍ തെറാപ്പി ഉള്‍പ്പെടെയുള്ള തെറാപ്പികള്‍ സമന്വയിപ്പിച്ച റീഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 'റീഡ് പ്ലസ്സ് തെറാപ്പി സെന്റര്‍' ജനുവരി ഒന്നു മുതല്‍ മണപ്പുള്ളിക്കാവിന് സമീപം കാടാംങ്കോട് എന്‍.എച്ച്.ജങ്ഷനിലെ കാര്‍ത്തിക ആര്‍ക്കേഡില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍സിംഡ്രോം അവസ്ഥയിലുള്ള കുട്ടികള്‍ക്ക് തിയ്യേറ്റര്‍ ആര്‍ട്‌സ് തെറാപ്പിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി പാലക്കാട് പെരുവെമ്പ് അപ്പളത്ത് പ്രവര്‍ത്തിച്ചുവരുന്ന റീഡ് സെന്ററിന്റെ പുതിയ സംരംഭത്തില്‍ സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി, ഫിസിയോതെറാപ്പി, റിലാക്‌സേഷന്‍ തെറാപ്പി, പ്ലേ തെറാപ്പി, മൂവ്‌മെന്റ് തെറാപ്പി, ഡാന്‍സ് ആന്‍ഡ് മ്യൂസിക് തെറാപ്പി എന്നിവ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
ഡോ.കാര്‍ത്തിക് രാജാറാമിന്റെ കോയമ്പത്തൂരിലെ സ്റ്റെപ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ സഹകരണത്തോടെയാണ് റീഡ് പ്ലസ് തെറാപ്പി സെന്റര്‍ പ്രവര്‍ത്തിക്കുക.
അഞ്ചു വയസു മുതല്‍ 20 വയസു വരെയുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് കാലത്ത് 10 മുതല്‍ വൈകുന്നേരം 3.30 വരെയും, മറ്റ് സ്‌പെഷല്‍ സ്‌കൂളുകളില്‍ പോകുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ കാലത്ത് 9 മുതല്‍ ഉച്ചക്ക് 3.30 മണിവരേയുമാണ് പ്രവേശനം.
താല്‍പര്യമുള്ള ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഡിസംബര്‍ 30 നുമുമ്പ് രവിതൈക്കാട്ട്, സെക്രട്ടറി, റീഡ് സെന്റര്‍, റൈറ്റ് വിഷന്‍, കരീം സണ്‍സ് ബില്‍ഡിംഗ്, മാതാകോവില്‍ സ്ട്രീറ്റ്, സുല്‍ത്താന്‍പേട്ട, പാലക്കാട് 678 001 എന്ന വിലാസത്തിലോ, 9961133331, 9349177666 എന്ന നമ്പറിലോ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."