കുടുംബക്ഷേമ ഉപകേന്ദ്രങ്ങളില്‍ പാതിയും പൂട്ടികിടക്കുന്നു
പട്ടഞ്ചേരി: പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപിച്ച ആറു കുടുംബക്ഷേമ ഉപകേന്ദ്രങ്ങളില്‍ മൂന്നെണ്ണവും പൂട്ടികിടക്കുന്നു. കൂടാതെ ചിറ്റൂര്‍ ബ്ലോക്കില്‍ മുപ്പത്തിനാല് ആരോഗ്യ ഉപകേന്ദ്രങ്ങലുള്ളതില്‍ എട്ടെണ്ണം പൂട്ടികിടക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷത്തോളമായി. ആയിരം പേര്‍ക്ക് ഒരു ആശാവര്‍ക്കര്‍, അയ്യായിരം പേര്‍ക്ക് ഒരു കുടുംബക്ഷേമ ഉപകേന്ദ്രവും അവിടെ ഒരു സ്റ്റാഫ് നഴ്‌സ് എന്നിങ്ങനെയാണ് പൊതുജനാരോഗ്യ സുരക്ഷക്ക് സര്‍ക്കാര്‍ സംവിധാനം.
ലക്ഷങ്ങള്‍ ചിലവഴിച്ച് ഉപകേന്ദ്രങ്ങളിലെ നഴ്‌സ്മാര്‍ക്ക് കുടുംബത്തോടെ താമസിക്കാനുള്ള കോട്ടേഴ്‌സും ഡിസസ്‌പെന്‍സറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഗ്രാമവാസികളുടെ ആരോഗ്യനില ദിനംപ്രതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കലും എല്ലാ വീടുകളും സന്ദര്‍ശിച്ച് പ്രതിരോധകുത്തിവയ്പ്പുകള്‍ സമയാസമയങ്ങളില്‍ നടപ്പാലാക്കുക എന്നതുമാണ് ഉപകേന്ദ്രങ്ങളിലൂടെ ആദ്യലക്ഷ്യം. കൂടാതെ ഗ്രാമവാസികള്‍ക്ക് പൊടുന്നനെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പ്രാഥമിക ചികിത്സ ഉറപ്പുവരുത്തുക, ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കും വേണ്ട ചികിത്സയും നല്‍കുക എന്നതാണ് ഉപകേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇപ്പോള്‍പൂട്ടിക്കിടക്കുന്നതുള്‍പ്പടെ ഓടിട്ട കെട്ടിടങ്ങളില്‍ പലതും തകര്‍ന്നു മറ്റുള്ളവ പലതും നാശത്തിന്റെ വക്കത്തുമാണ്. അപകടഘട്ടങ്ങളില്‍ അവശ്യചികിത്സകിട്ടാന്‍ കിലോമീറ്ററുകള്‍ ദൂരെയുള്ള താലൂക്ക് ആശുപത്രിയിലോ, ജില്ലാ ആശുപത്രിയിലോ എത്തണം. കേന്ദ്രങ്ങളില്‍ താമസിക്കുന്നനഴ്‌സ്മാരുടെ മെഡിക്കല്‍ സേവനം രാത്രികാലങ്ങളില്‍ ഗ്രാമവാസികള്‍ക്ക് വലിയ ആശ്വസമായിരുന്നു. നന്ദിയോട് പ്രവര്‍ത്തിക്കുന്ന ചിറ്റൂര്‍ ബ്ലോക്കുതല ആശുപത്രിയുടെ നിലയും വളരെ ശോചനീയമാണ്. അത്യാവശ്യത്തിന് സ്റ്റാഫ് നേഴ്‌സ്മാരെ കിട്ടാത്തതിനാലാണ് പൂട്ടിയിട്ടിരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ ന്യായീകരണം. കഴിഞ്ഞവര്‍ഷങ്ങളില്‍ ജില്ലയില്‍ ഡെങ്കിപ്പനി കൂടുതലായി കാണപ്പെട്ടതും പട്ടഞ്ചേരി പഞ്ചായത്ത് പ്രദേശങ്ങളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."