മോദി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു: കോടിയേരി
തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വില അടിക്കടി വര്‍ധിപ്പിച്ച് മോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പെട്രോളിന് 2.51 രൂപയും ഡീസലിന് 1.79 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. നോട്ട് അസാധുവാക്കലിലൂടെ സാധനവില കുറയുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുകയാണ്. ഇന്ധനവില വര്‍ധനവ് നോട്ടുദുരിതത്തില്പ്പെട്ട ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലാക്കും. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 17 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.
സെപ്തംബറിന് ശേഷം മാത്രം ആറുതവണ കൂട്ടി. പെട്രോളിന്റെ വില നിയന്ത്രണം യു.പി.എ സര്‍ക്കാര്‍ എടുത്തുമാറ്റിയെങ്കില്‍ ഡീസലിന്റെ വിലനിയന്ത്രണം കൂടി മോഡി സര്‍ക്കാര്‍ ഒഴിവാക്കി. റിലയന്‍സ് ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളെ മുതലാളിമാരെ സഹായിക്കുകയാണ് ഇതിലൂടെ. എണ്ണവില അടിക്കടി കൂട്ടുന്ന കേന്ദ്രസര്‍ക്കാരിനെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."