HOME
DETAILS

ഉല്ലാസകേന്ദ്രമായി കടപ്പാറയിലെ വെള്ളച്ചാട്ടവും തിപ്പിലിക്കയവും

  
backup
May 22 2016 | 21:05 PM

%e0%b4%89%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa

മംഗലംഡാം: സഞ്ചാരികളുടെ ഉല്ലാസകേന്ദ്രമായി കടപ്പാറയിലെ വെള്ളച്ചാട്ടവും തിപ്പിലിക്കയവും. വേനലവധി ആഘോഷിക്കാന്‍ ദൂരസ്ഥലങ്ങളില്‍നിന്നുപോലും നിരവധിയാളുകളാണ് കടപ്പാറയിലെ കാനനഭംഗിയും കാട്ടുചോലകളും കാട്ടരുവികളും കാണാനെത്തുന്നത്. കനത്ത വേനല്‍മഴ ലഭിച്ചതിനാല്‍ കടപ്പാറയ്ക്കടുത്തെ ആലിങ്കല്‍ വെള്ളച്ചാട്ടത്തില്‍ ചെറിയ നീരൊഴുക്കുണ്ട്. ഇതിനിടയിലെ വേനല്‍ കുളിക്കാണ് കൂടുതല്‍പേരും എത്തുന്നത്. ഫ്രീസറിലെ വെള്ളംപോലെ തണുത്ത വെള്ളമാണ് കാട്ടുചോലയിലൂടെ ഒഴുകിവരുന്നത്. ഉഷ്ണം സഹിക്കാതെ വരുന്നവര്‍ ഈ വെള്ളത്തില്‍ ഇറങ്ങിയാല്‍ പിന്നെ കരയ്ക്കു കയറില്ല. ഏതു കൊടുംവേനലിലും വറ്റാത്ത തിപ്പിലിക്കയത്തിലെ കുളി പക്ഷേ ഏറെ അപകടകരമാണ്. നീന്തലറിയാത്തവരും മറ്റും ഇതില്‍ ഇറങ്ങി അഭ്യാസം കാണിച്ചാല്‍ അപകടത്തിലാകും.
 ദൂരസ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇതില്‍ ഇറങ്ങുന്നത് അപകടമാണ്. വീടുകളോ ആള്‍താമസമോ ഇല്ലാത്ത വനപ്രദേശമാണ്. കയങ്ങളുടെ അപകടസ്ഥിതി സംബന്ധിച്ച് മുന്നറിയിപ്പുമില്ല. പാറക്കൂട്ടങ്ങള്‍ക്കിടയിലെ വലിയ കയങ്ങളില്‍ ഇറങ്ങിയാണ് കുട്ടികളുടെ കുളിയും കളിയുമെല്ലാം.
തളികകല്ല്, ആലിങ്കല്‍ വെള്ളച്ചാട്ടം, പോത്തംതോട് എന്നിവിടങ്ങളില്‍നിന്നുള്ള മൂന്നു വലിയ കാട്ടുചോലകള്‍ സംഗമിക്കുന്ന സ്ഥലമാണ് തിപ്പിലിക്കയം. ഏതുവേനലിലും ഈ കയത്തില്‍ വെള്ളംനിറഞ്ഞു കിടക്കും. ഇതിന്റെ ആഴവും പ്രദേശത്തുകാര്‍ക്ക് അറിയില്ല. ഓരോവര്‍ഷവും ഇതിന്റെ ആഴം കൂടിവരും. മലവെള്ളത്തിലൂടെ ഒഴുകിവരുന്ന വലിയ പാറക്കല്ലുകള്‍ ഇതില്‍പ്പെട്ട് കറങ്ങിയാണ് കയം വലുതാകുന്നത്. കാലവര്‍ഷം ശക്തമായാല്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാനും അഴകേറെയാണ്. 150അടി ഉയരത്തില്‍നിന്നാണ് വെള്ളം താഴേയ്ക്ക് പതിക്കുന്നത്. പാറക്കൂട്ടങ്ങളില്‍ വെള്ളംതട്ടി ചിന്നിചിതറിയുള്ള മലവെള്ളത്തിന്റെ പോക്ക് ആരെയും വിസ്മയിപ്പിക്കും. കടപ്പാറ സെന്ററില്‍നിന്നും രണ്ടു കിലോമീറ്റര്‍ മാറി വനത്തിനകത്താണ് കാനനകാഴ്ചകളെല്ലാം.
കടപ്പാറയില്‍നിന്നും തളികകല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡുനിര്‍മാണം പൂര്‍ത്തിയായാല്‍ പിന്നെ തിപ്പിലിക്കയവും ആലിങ്കല്‍ വെള്ളച്ചാട്ടവും കാണാന്‍ സഞ്ചാരികള്‍ക്ക് സൗകര്യമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  32 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago