ക്ലാപ്പന പ്രിയദര്‍ശിനി നാടകരാവിന് തിരശീല വീണു
ഓച്ചിറ: നാടകത്തിന്റെ പ്രസക്തി പുതിയകാലഘട്ടത്തിലും നഷ്ടപ്പെട്ടിട്ടില്ല എന്ന സന്ദേശം പങ്കുവെച്ചുകൊണ്ട് ക്ലാപ്പന വരവിള പ്രിയദര്‍ശിനി കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച തിലകന്‍ മെമ്മോറിയല്‍ പ്രൊഫഷണല്‍ നാടകരാവിന് തിരശീല വീണു. ഒരാഴ്ച നീണ്ടുനിന്ന നാടകരാവിന്റെ സമാപന സമ്മേളനം ആര്‍ . രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിയദര്‍ശിനി കലാസാംസ്‌കാരിക വേദി പ്രസിഡന്റ് എസ്.എം.ഇക്ബാല്‍ അധ്യക്ഷനായി.മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള വിജ്ഞാനജ്യോതി പുരസ്‌കാരം ചലച്ചിത്രതാരം വി.കെ ബൈജു സമ്മാനിച്ചു.
മികച്ച നാടകമായി കൊല്ലം അയനം നാടകവേദി അവതരിപ്പിച്ച അവനവന്‍തുരുത്തും മികച്ച നടനായി അവനവന്‍ തുരുത്തിലെ കായംകുളം പൊന്നച്ചനെയും മികച്ച നടിയായി കോഴിക്കോട് ഹിറ്റ്‌സ് അവതരിപ്പിച്ച ഫുലാന്‍ദേവി എന്ന നാടകത്തിലെ സ്‌നേഹയേയും തെരഞ്ഞെടുത്തു.
അവാര്‍ഡ് ജേതാക്കള്‍ക്ക് രഘുദാസ് മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ആര്‍ട്ടിസ്റ്റ് തുളസീദാസ് സ്മാരക ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കി.
മത്സരത്തിനെത്തിയ ആറ് നാടകങ്ങളെക്കുറിച്ചുള്ള പ്രേക്ഷകാഭിപ്രായ റിപ്പോര്‍ട്ട് എം.കെ.ബിജുമുഹമ്മദ് അവതരിപ്പിച്ചു.
എ.മജീദ്, ടി.എന്‍.വിജയകൃഷ്ണന്‍, ബിജു, എം.ഇസ്മയില്‍, വരവിള ഹുസൈന്‍, ക്ലാപ്പന നീലാംബരന്‍, എം.നാണു, രഘുത്തമന്‍, എം.പി സുരേഷ്ബാബു, ആര്‍.കെ. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."