HOME
DETAILS
MAL
കര്‍ഷകരുടെ രാജ്ഭവന് സത്യഗ്രഹം വിജയിപ്പിക്കുക
backup
December 17 2016 | 19:12 PM
തിരുവനന്തപുരം: മോഡി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ ഡിസംബര്‍ 20ന് രാജ്ഭവന് മുന്നില്‍ നടക്കുന്ന കര്‍ഷക കൂട്ടസത്യഗ്രഹം വിജയിപ്പിക്കാന്‍ ജില്ലയിലെ മുഴുവന്‍ കിസാന്‍സഭ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് കിസാന്‍സഭ ജില്ലാ പ്രസിഡന്റ് എന്‍ ഭാസുരാംഗനും സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും അഭ്യര്‍ഥിച്ചു.
കര്‍ഷക കൂട്ടസത്യഗ്രഹം കിസാന്ശഭ ദേശീയ സെക്രട്ടറി സത്യന് മൊകേരി ഉദ്ഘാടനം ചെയ്യും.
സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര് അനില്‍, ബി.കെ.എം.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എന്‍ രാജന്, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി പി ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."