HOME
DETAILS
MAL
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
backup
December 17 2016 | 19:12 PM
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ കൊല്ലം ജില്ലാ സെക്രട്ടറിയും മുന്‍ കൊല്ലം കോര്പ്പറേഷന് കൗണ്‍സിലറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഡി ഗീതാകൃഷ്ണന്‍, തേവള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചന്ദ്രന് എന്നിവരെ പുറത്താക്കി. കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും നിര്‍ദേശം ലംഘിച്ച് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന കൊല്ലം ഡി.സി.സി പ്രസിഡന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറ് വര്‍ഷത്തേക്ക് കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന് പുറത്താക്കിയതായി കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."