വൈറോളജി ലാബ് ഇന്ന് പ്രവര്‍ത്തനം തുടങ്ങും
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന ആരോഗ്യ വകുപ്പും മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയും ചേര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന സാംക്രമിക രോഗ നിര്‍ണയ ലബോറട്ടറി(വൈറോളജി ലാബ്) ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇന്ന് ഉദ്ഘാടനം ചെയ്യും. മണിപ്പാല്‍ യൂനിവേഴ്‌സിറ്റി ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനം ഒരുക്കുന്നത്. ലാബ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കുരങ്ങുപനി പോലുള്ള ഗുരുതരമായ നിരവധി രോഗങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടെത്താന്‍ സാധിക്കും. 4000 രൂപ വരെ ചെലവ് വരുന്ന പരിശോധനകള്‍ സൗജന്യമായി ലാബില്‍ ചെയ്യാന്‍ സാധിക്കും. കുരങ്ങുപനി പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് ജില്ലയില്‍ വൈറോളജി ലാബ് തുടങ്ങുതിനെക്കുറിച്ച് ആലോചിച്ചത്. ബത്തേരിയില്‍ ആരംഭിക്കുന്ന പബ്ലിക് ഹെല്‍ത്ത് ലാബില്‍ തന്നെ വൈറോളജി ലാബും തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ വന്‍ തുക ആവശ്യമുള്ളതിനാല്‍ പദ്ധതി ആരംഭിക്കാന്‍ കഴിയാതെ വന്നു. ഇതെത്തുടര്‍ാണ് മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ താല്‍കാലികമായി വൈറോളജി ലാബ് തുടങ്ങാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. ലാബ് തുടങ്ങുന്നതിനുള്ള സ്ഥലസൗകര്യം മാത്രമാണ് താലൂക്ക് ആശുപത്രിയില്‍ ഒരുക്കിക്കൊടുത്തത്. ആവശ്യമായ ഉപകരണങ്ങള്‍ സജ്ജീകരിച്ചതും ജീവനക്കാരെ നിയമിക്കുന്നതും മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയാണ്. ഒരു കോടി രൂപയുടെ ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുത്. നിലവില്‍ കുരങ്ങുപനി പോലുള്ള രോഗങ്ങള്‍ പരിശോധിക്കുന്നത് മണിപ്പാലില്‍ നിന്നുമാണ്. ഇതിനാല്‍ പരിശോധനാഫലം വരുന്നതിന് ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. എന്നാല്‍ പുതിയ ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജില്ലയുടെ ആരോഗ്യ മേഖലക്ക് വന്‍ മുതല്‍ക്കൂട്ടാകും. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷ കുമാരി അധ്യക്ഷയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."