HOME
DETAILS

സഹകരണ മേഖലാ സംരക്ഷണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

  
backup
December 18 2016 | 21:12 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a

പാലക്കാട്: സഹകരണമേഖലാ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലുമായി 1600 വാര്‍ഡുകളില്‍ സഹകരണ വകുപ്പ്-സംഘം ഉദ്യോഗസ്ഥര്‍, ഡയറക്ടര്‍മാര്‍, സഹകാരികള്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങിയ സ്‌ക്വാഡ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനായി ഇടപാടുകാരുടെ വീടുകളില്‍ നേരിട്ടെത്തി നിക്ഷേപങ്ങള്‍ സമാഹരിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പൊല്‍പ്പുള്ളി സഹകരണ സേവന ബാങ്കിന്റെ കൊടുമ്പ് ശാഖയില്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍ നിര്‍വഹിച്ചു.
ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ സഹകരണ ബാങ്കുകള്‍ അത്യാവശ്യമാണെന്ന് അദേഹം പറഞ്ഞു. പരസ്പര സഹകരണത്തോടെ കെട്ടിപ്പൊക്കിയതാണ് സഹകരണ പ്രസ്ഥാനം. അതിനെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവരെ കേരളജനത രാഷ്ട്രീയ ഭേദമന്യേ ഒറ്റപ്പെടുത്തും. 'ഭരണ-പ്രതിപക്ഷ ഭേദമന്യേ ഒത്തൊരുമിച്ചാണ് കേരളം സഹകരണ മേഖലയെ സംരക്ഷിക്കാന്‍ മുന്നോട്ടുവന്നത്. സഹകരണ ബാങ്കുകളില്‍നിന്നും ഒരുരൂപപോലും കള്ളപ്പണമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് സഹകരണ മേഖലയിലുള്ള വിശ്വാസത്തിന്റ തെളിവാണ് വര്‍ധിച്ചുവരുന്ന നിക്ഷേപങ്ങള്‍.
കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതുമൂലം സഹകരണ സ്ഥാപനങ്ങള്‍ക്കുണ്ടായ താല്‍ക്കാലിക പ്രതിസന്ധി പരിഹരിക്കാനാണ് 2017 ജനുവരി 10വരെ സഹകരണ മേഖലാ സംരക്ഷണ കാംപെയിന്‍ നടത്തുന്നത്്. ജില്ലയില്‍ പതിനായിരം പേരോളം പ്രചരണത്തില്‍ പങ്കാളികളാകും. സഹകരണ നിയമപ്രകാരം സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സഹകരണ ഗ്യാരണ്ടി നിലവിലുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സഹകരണ വകുപ്പിനു കീഴില്‍ സഹകരണ നിയമത്തിനും ചട്ടത്തിനും വിധേയമായാണ്. കണക്ക് പരിശോധനയ്ക്കപ്പുറം ഭരണപരമായ കാര്യങ്ങള്‍ കൂടി പരിശോധിച്ചാണ് സഹകരണ ഓഡിറ്റിങ് നടത്തുന്നത്. എന്നിങ്ങനെ സഹകരണമേഖലയിലെ വിവിധ ഘടകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണമാണ് പ്രചാരണ പരിപാടിയിലൂടെ സാധ്യമാക്കുന്നത്.
ജില്ലാതല ഉദ്ഘാടനത്തില്‍ പൊല്‍പ്പുള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം.കെ ബാബു, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സുനില്‍കുമാര്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago