വീട് കോടതി മുറിയാക്കിയ കൂറ്റനാടിന്റെ 'ന്യായാധിപന്' വിടവാങ്ങി
കൂറ്റനാട് : സ്വന്തം വീട് കോടതി മുറിയാക്കിയ ഗ്രാമത്തലവന്, തനിക്കുമുന്നിലെത്തുന്ന ഏത് സങ്കീര്‍ണമായ വിഷയത്തെയും തന്മയത്തത്തോടെ കൈകാര്യം ചെയ്തു തീര്‍പ്പു കല്പിക്കുന്നതില് നൈപുണ്യമുള്ള നാട്ടുകാരുടെ എല്ലാമെല്ലാമായ ഞാലില്‍ ബാവയുടെ വിയോഗം നാട്ടുകാരെ സങ്കടത്തിലാക്കിയിരിക്കുകയാണ്. ഒരു കാലത്തെ കാര്‍ക്കശ്യവും കൈയൂക്കും കൈമുതലായി കൊണ്ട് നടന്നതിനാല്‍ മിന്നല്‍ എന്ന അപര നാമത്തില്‍ ആയിരുന്നു അദേഹം അറിയപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ബാവ ഏറ്റെടുക്കുകയും ഇടപെടുകയും മധ്യസ്ഥ വഹിക്കുകയും ചെയ്യുന്ന വിഷയങ്ങളില്‍ ആരെങ്കിലും ന്യായക്കേട് കാണിക്കുകയോ വാക്കുപാലിക്കാതിരിക്കുകയോ ചെയ്യുമായിരുന്നില്ല. അതിനു ധൈര്യപ്പെടുമായിരുന്നില്ല എന്നതായിരുന്നു സത്യം.
പൊലിസ് സ്റ്റേഷനിലും കോടതിയിലും തീരാത്ത കേസുകള്‍വരെ ബാവയുടെ മധ്യസ്ഥ ശ്രമങ്ങളില്‍ ഉരുകിത്തീര്‍ന്ന കഥകളാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്. ജാതിമത രാഷ്ട്രീയത്തിനു അധീതമായ ഒരു ബന്ധം ജനങ്ങളുമായി കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു ബാവയുടേത്. അതുകൊണ്ട് തന്നെയായിരുന്നു അദേഹത്തിനു ജനകീയ പരിവേഷം ലഭിച്ചതും. ഒരു കാലത്തു ചാലിശ്ശേരി പൊലിസ് സ്റ്റേഷന് അടക്കിവാണ ചരിത്രവും അദേഹത്തിന്റേതായുണ്ട്.
കൂറ്റനാടിന്റെ ചരിത്രം പറയുമ്പോള്‍ വരുന്ന തലമുറക്ക് പകര്‍ന്നു നല്കാന് ഒരു ജീവചരിത്രം രചിച്ചുകൊണ്ടാണ് ബാവയുടെ മടക്കയാത്ര .
മരണത്തിനപ്പുറവും മരിക്കാത്ത ഓര്‍മകളായി മറ്റുള്ളവരുടെ മനസില്‍ തങ്ങിനില്ക്കുന്ന തരത്തിലുള്ള ജീവിതം നയിച്ചാണ് അദേഹം വിടവാങ്ങിയത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."