HOME
DETAILS
MAL
ഡല്‍ഹിയില്‍ തൊഴില്‍ നഷ്ടമായത് 48.63 ലക്ഷം പേര്‍ക്ക്
backup
December 18 2016 | 21:12 PM
ന്യൂഡല്‍ഹി: മുന്വിചാരണയില്ലാതെ നോട്ട് അസാധുവാക്കിയ നടപടിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 48.63 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി ഡല്‍ഹി പി.സി.സി പ്രസിഡന്റ് അജയ്മാക്കന്.
തൊഴില്‍ നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഈ മാസം 24ന് ജന്ദര്‍ മന്ദിറില്‍ നിന്ന് പാര്‍ലമെന്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
തൊഴില്‍ നഷ്ടമായ ലക്ഷക്കണക്കിനു പേര് ഡല്‍ഹി വിട്ട് തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
പ്രശ്നത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."