ഗതാഗത സ്തംഭനം പതിവാകുന്നു
അന്തിക്കാട്: പെരിങ്ങോട്ടുകര പുത്തന്‍പീടിക റോഡില്‍ ചരക്കിറക്കല്‍ വ്യാപകമായതോടെ ഗതാഗത സ്തംഭനം പതിവാകുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കൂറ്റന്‍ കണ്ടെയ്‌നര്‍ മോഡല്‍ ലോറികളാണ് പുത്തന്‍പീടികയിലെ മൊത്തവ്യാപാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ മണിക്കൂറേളം നിറുത്തിയിടുന്നത്. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്ന് പോകാന്‍ മാത്രം വീതിയുള്ള റോഡില്‍ അനധികൃത പാര്‍ക്കിങ് ലോറി കൂടി കിടക്കുന്നതോടെ ഗതാഗതം പൂര്‍ണമായി സ്തംഭിക്കുകയാണ്. ഇന്നലെ സ്‌കൂള്‍ വിട്ട സമയത്താണ് ഈ ലോറി പാര്‍ക്ക് ചെയ്ത് ചരക്കിറക്കിയത്.
സ്വകാര്യ ബസുകളും വിദ്യാലയ വാഹനങ്ങളും ഇതര വാഹനങ്ങളുമൊക്കെയായതോടെ അരികിലൂടെ ഒരാള്‍ക്ക് നടക്കാന്‍ പോലും പറ്റാതെയായി. ഇത്തരം സംഭവങ്ങള്‍ ദിവസവും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വിദ്യാലയ വാഹനങ്ങള്‍ ഇത്തരത്തിലുള്ള കുരിക്കിലകപ്പെടുന്നത് മൂലം വിദ്യാര്‍ഥികള്‍ക്ക് കൃത്യ സമയത്ത് വീട്ടിലെത്താന്‍ കഴിയാതെ വരുന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."