ഇടുക്കി മെഡിക്കല്‍ കോളജിലെ ശൗചാലയങ്ങള്‍ അടച്ചു; രോഗികള്‍ക്ക് ആശ്രയം കുറ്റിക്കാട് കക്കൂസ് മാലിന്യം പരിസരമാകെ വ്യാപിച്ച് പകര്‍ച്ചവ്യാധി ഭീഷണിയില്‍
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രധാന ബ്ലോക്കിലെ ശൗചാലയങ്ങളും അടച്ചുപൂട്ടി. മാലിന്യം പോകുന്ന പൈപ്പുകളുടെ തകരാര്‍ മൂലമാണ് ശൗചാലയങ്ങള്‍ പൂട്ടിയത്.
കഴിഞ്ഞ നാല് മാസമായി മറ്റ് ബ്ലോക്കുകളിലെ ശൗചാലയങ്ങള്‍ പൂട്ടിയിട്ടും തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനയോഗ്യമാക്കുന്നതിന് അധിക്യര്‍ക്കായിട്ടില്ല. മൂന്നാം നിലയിലെ വാര്‍ഡിലെ ശൗചാലയം മാത്രമാണ് നിലവില്‍ ഉപയോഗയോഗ്യമായിട്ടുള്ളത്.
ദിവസവും ആശുപത്രിയിലെ ഓ.പി യില്‍ എത്തുന്ന നൂറ്കണക്കിന് ആളുകള്‍ ശൗചാലയം ഇല്ലാതെ പരക്കംപാഞ്ഞ് സമീപത്തെ കുറ്റിക്കാടിനെ ആശ്രയിക്കേണ്ടവസ്ഥയാണ്.
രണ്ട് പതിറ്റാണ്ട് മുമ്പ് ജില്ലാ ആശുപത്രിയിലെ ഒരു ബ്ലോക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായി നിര്‍മ്മിച്ചതാണ് ശൗചാലയ സംവിധാനങ്ങള്‍.
പിന്നീട് മെഡിക്കല്‍ കോളജ് ആയതോടെ രോഗികളുടെ എണ്ണം പതിമടങ്ങ് വര്‍ധിച്ചു. ശൗചാലയങ്ങളില്‍ ഉപയോഗിച്ചിരുന്ന ചെറു പൈപ്പുകള്‍ പലതും നശിച്ചും അടഞ്ഞുംപോയി. ഇതോടെ പൈപ്പുകള്‍ പൊട്ടി കക്കൂസ് മാലിന്യങ്ങള്‍ പരിസരമാകെ വ്യാപിച്ച് തുടങ്ങി. ഇത് താല്‍ക്കാലികമായി നീക്കം ചെയ്യുന്നതെല്ലാതെ പുതിയ പൈപ്പുകള്‍ സ്ഥാപിച്ച് പൂര്‍ണമായ പരിഹരിക്കുവാന്‍ അധികൃതര്‍ നാളിതുവരെ തയ്യാറായിട്ടില്ല. മാസങ്ങളായി ശൗചാലയം അടഞ്ഞ് കിടക്കുന്നതിനെതിരെ രോഗികളും നാട്ടുകാരും ആശുപത്രി ജീവനക്കാരും നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയില്ല.
ഇതോടെ ശൗചാലയം ഇല്ലാത്ത രാജ്യത്തെ ഏക മെഡിക്കല്‍ കോളജെന്ന ഖ്യാതി ഇടുക്കിക്ക് കൈവന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."