ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണം: കെ.എസ്.ടി.എ
പയ്യന്നൂര്‍: രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കുന്ന കച്ചവടവല്‍ക്കരണവും വംശീയവല്‍ക്കരണവും ലക്ഷ്യമിട്ടുള്ള 2016 ലെ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണമെന്ന് കെ.എസ്.ടി.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്കനുസൃതമായി നയം തിരുത്തി എഴുതണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്‌ന പരിഹാരം ത്വരിതപ്പെടുത്തുക, കേരളത്തിലെ സഹകരണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ജില്ലയിലെ 15 ഉപജില്ലകളെ പ്രതിനിധീകരിച്ച് 45 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്‍.ടി ശിവരാജന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി വി.പി. മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി.കെ. ശങ്കരന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വേണുഗോപാലന്‍ നേതാക്കളായ കെ.കെ. പ്രകാശന്‍, എ.കെ. ബീന, പി.സി. ഗംഗാധരന്‍, പി.ആര്‍. വസന്തകുമാര്‍, കെ.റോജ, കെ. മനോജ് കുമാര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എന്‍.ടി. സുധീന്ദ്രന്‍ (പ്രസിഡന്റ്), വി.പി. മോഹനന്‍ (സെക്രട്ടറി), ടി.കെ. ശങ്കരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."