'മുസ്ലിം സമൂഹത്തെ ഭീതിയുടെ മുനമ്പില്‍ നിര്‍ത്താന്‍ ശ്രമം'
തേഞ്ഞിപ്പലം: മുസ്‌ലിം സമൂഹത്തെ ഭീതിയുടെ മുനമ്പില്‍ നിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം. ഐ അബ്ദുല്‍ അസീസ്. കാലിക്കറ്റ് സര്‍വകലാശാലാ ഓഡിറ്റോറിയത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ഇസ്‌ലാമോഫോബിയ അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തില്‍ സാമ്രാജ്യത്വത്തിന്റെ മുന്‍കൈയിലാണെങ്കില്‍ ഇന്ത്യയില്‍ സംഘ്പരിവാറിന്റെ മേല്‍നോട്ടത്തിലാണ് ഇസ്‌ലാംഭീതി വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ അധ്യക്ഷനായി. ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എ. പി അബ്ദുല്‍വഹാബ്, എം. ഇ. എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, വെല്‍ഫയര്‍പാര്‍ട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷന്‍, മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, എസ്. ഐ. ഒ നിയുക്ത പ്രസിഡന്റ് സി. ടി സുഹൈബ്, ജി.ഐ. ഒ സെക്രട്ടറി ഫസ്‌ന മിയാന്‍, സാളിഡാരിറ്റി ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് മിയാന്‍ദാദ് തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ നടന്ന ജെ. എന്‍. യു പ്രൊഫ. എ. കെ രാമകൃഷ്ണന്‍ അധ്യക്ഷനായ സെഷനില്‍, കെ. കെ ബാബുരാജ്, കെ. പി സല്‍വ സംസാരിച്ചു. ഡോ. ബി.എസ് ഷെറിന്‍, കെ.കെ. സുഹൈല്‍, ഇ.എസ് അസ്‌ലം, ഉമ്മുല്‍ ഫായിസ, മുഹമ്മദ് ശുഹൈബ് പ്രബന്ധം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."