ഈരാറ്റുപേട്ട -തൊടുപുഴ റോഡില്‍ അപകടം പതിവാകുന്നു; വാഹനങ്ങള്‍കൂട്ടിമുട്ടി രണ്ടുപേര്‍ക്ക് പരുക്ക്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തൊടുപുഴസംസ്ഥാന പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കളത്തുക്കടവ് സ്വദേശികളായ എബിമോന്‍ ജേക്കബ് (27),ഷൈന്‍സജി (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ടയില്‍ നിന്നും തൊടുപുഴ ഭാഗത്തേക്കു പോയ രണ്ട് വാഹനങ്ങളില്‍ ഈരാറ്റുപേട്ടയിലേക്കു വരികയായിരുന്ന പിക്കപ്പ് ഇടിച്ചു മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്താല്‍ ഒരു മാരുതി സ്വിഫ്റ്റ് കാറിനും, മഹീന്ദ്ര സ്‌കോര്‍പിയോ കാറിനും കേടുപാടുകള്‍ സംഭവിച്ചു. സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കളത്തുക്കടവിന് സമീപം കരയികിലക്കാനത്താണ് സംഭവം. പിക്കപ്പ് അമിത വേഗതയില്‍ വരുന്നതു കണ്ട് വാഹനം സൈഡ് ചേര്‍ത്ത്ി നിര്‍ത്തിയെങ്കിലും വന്ന് ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ അറിയിച്ചു. പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്ന് സംശയിക്കുന്നു.
സ്ഥിരമായി അപകടമുണ്ടാകുന്ന പ്രദേശത്താണ് വീണ്ടും അപകടം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയും ഇവിടെ അപകടം സംഭവിച്ചിരുന്നു. റോഡിലെ കൊടും വളവുകളും ഇടുങ്ങിയ റോഡും അപകടത്തിന് കാരണമാകുന്നുണ്ട്.
മുട്ടം മുതല്‍ കാഞ്ഞിരപ്പള്ളി വരെയുള്ള ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന മുറവിളികള്‍ക്ക് വര്‍ഷങ്ങളുടെപഴക്കമുണ്ടെങ്കിലും അധികൃതര്‍ചെവികൊടുക്കാറില്ല.
സംസ്ഥാന പാതയായി ഉയര്‍ത്തിയിട്ടുണ്ടെങകിലും ഈ റോഡ് പൂര്‍ണ്ണമായും റീ-ടാറിംഗ് നടത്തിയിട്ട് 30 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്.
ശബരിമല തീര്‍ത്ഥാടകരുടെ എളുപ്പ മാര്‍ഗ്ഗമായ ഈ പാതയില്‍ശബരിമല സീസണ്‍ കാലത്ത് അപകടം സ്ഥിരം സംഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."