കഞ്ചാവ് പിടിച്ചെടുത്ത സംഭവം: പ്രതികള്‍ റിമാന്റില്‍
എരുമേലി: അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ഇനിയും പിടിയിലാകാത്ത പ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എരുമേലി എസ്.ഐ ജെര്‍ലിന്‍ വി. സ്‌ക്കറിയ അറിയിച്ചു.
കഴിഞ്ഞ ദിവസം എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് ഇടിച്ചു കയറിയ കാറിനടിയില്‍ നിന്നുമാണ് മൂന്നര കിലോയോളം കഞ്ചാവ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ ഷെഫീഖ്(24), ജവാദ്(23) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ കൂടാതെ വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റുളളവര്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
എരുമേലിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന വ്യാപകമായതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് ഇരകളാകുന്നതില്‍ ഏറെയും വിദ്യാര്‍ത്ഥികളും യുവാക്കളുമാണെന്ന യാഥാര്‍ത്ഥ്യം പൊതുസമൂഹത്തെ ആശങ്കയിലാക്കുകയാണ്. കാറില്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ സംഘത്തിന്റെ കണ്ണികള്‍ എരുമേലിയിലും ഉളളതായി പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."