ഇടമലക്കുടിയില്‍ 'നമ്പിക്കം' സര്‍വ്വേ ഇന്ന് സമാപിക്കും
തൊടുപുഴ: ഇടമലക്കുടിയില്‍ പ്രാഥമിക വിദ്യാഭ്യാസം മുടങ്ങിപ്പോയ കുട്ടികള്‍ക്കായുള്ള 'നമ്പിക്കം' പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വേ ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളായി കുടിയിലെ വിവിധ സ്ഥലങ്ങളില്‍ സര്‍വ്വേ നടത്തുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തതും പകുതിയില്‍ മുടങ്ങിപ്പോയതുമായ 5 മുതല്‍ 18 വയസുവരെയുള്ള കുട്ടികളെ കണ്ടത്തുകയാണ് സര്‍വ്വേയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് ശേഷം 20 മുതല്‍ 24 വരെ സൊസൈറ്റിക്കൂടി പഞ്ചായത്ത് ഹാളില്‍ നമ്പിക്കം ക്യാമ്പ് നടക്കും.
കുടിയിലെ കുട്ടികളില്‍ പലരുടെയും വിദ്യാഭ്യാസം പ്രാഥമിക തലത്തില്‍ തന്നെ മുടങ്ങുന്നതായി ബാലാവകാശ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് 'നമ്പിക്കം' പദ്ധതി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ആവിഷ്കരിച്ചത്. നാല് ഘട്ടമായി പദ്ധതി നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി. അതിന്റെ ആദ്യ ഘട്ടമായാണ് സര്‍വ്വേ നടപടികള്‍ തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."