പണമില്ല: ഒഡിഷയിലെ കര്‍ഷകര്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തിലേക്ക് മടങ്ങുന്നു
ഭുവനേശ്വര്‍:പണ്ടുകാലത്ത് സ്വീകരിച്ചിരുന്നതും ആധുനികതയോടെ ഇല്ലാതാവുകയും ചെയ്ത സാധന കൈമാറ്റ രീതി (ബാര്‍ട്ടര്‍ സമ്പ്രദായം) വീണ്ടും പുരുജ്ജീവിപ്പിക്കുന്നു. ഒഡീഷയിലാണ് കൈമാറ്റ കച്ചവടം സജീവമാകുന്നത്.
ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ അസാധുവാക്കിയതോടെയാണ് നിത്യവൃത്തികഴിയാന്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ പഴയ കൈമാറ്റ രീതി സ്വീകരിക്കാന്‍ തുടങ്ങിയത്.
ഒഡിയ ഭാഷയില്‍ ബദാലിയ എന്നാണ് സാധന കൈമാറ്റ രീതിയെ അറിയപ്പെടുന്നത്. ഇവിടെ പല ഭാഗങ്ങളിലും നോട്ടു നിരോധനം വന്നതുമുതല്‍ ഈ രീതിയിലേക്ക് വന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ജുഗല്‍ കിഷോര്‍, സുദാം സാഹു തുടങ്ങിയ കര്‍ഷകര്‍ തങ്ങള്‍ക്കൊപ്പമുള്ള കര്‍ഷകരുമായി ചേര്‍ന്ന് പരസ്പരം സഹായിച്ചാണ് നെല്ല് കൊയ്യാനും വയല്‍ ഉഴുന്നതിനുമെല്ലാം തയാറായത്. ആര്‍ക്കും പണം നല്‍കാതെ പ്രയത്‌നം കൈമാറ്റം ചെയ്യുന്ന രീതിയാണ് ഇവര്‍ സ്വീകരിക്കുന്നത്. പരസ്പര സഹായത്തോടെ നെല്‍കൃഷിയിറക്കാന്‍ തുടങ്ങുമെന്നും നോട്ട് നിരോധനം തങ്ങള്‍ക്കിപ്പോള്‍ ഒരു തരത്തിലുള്ള ആശങ്കകളും ഉണ്ടാക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.
ഇപ്പോള്‍ ഖാരിഫ് വിളയിറക്കുന്ന സമയമാണ്. ഇതിന് പ്രതിസന്ധിയായാണ് നോട്ട് നിരോധനം വന്നത്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതിരുന്നപ്പോഴാണ് ബദാലിയ രീതി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് ഇവര്‍ പറയുന്നത്.
ഒരു കര്‍ഷകന്‍ മറ്റൊരാളുടെ കൃഷിഭൂമിയില്‍ ജോലിചെയ്യും.
ഇത്തരത്തില്‍ പരസ്പരം ജോലി ചെയ്ത് കൃഷിയിറക്കുന്ന രീതി എത്രമാത്രം വിജയിക്കുമെന്നറിയില്ലെന്ന കാര്യവും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്. എന്നിരുന്നാലും ഓരോ കര്‍ഷകരും മറ്റുള്ളവരുടെ കൃഷിഭൂമിയില്‍ നിശ്ചിത സമയം ജോലി ചെയ്തുകൊടുക്കുന്ന രീതി സംസ്ഥാനത്തിന്റെ പലഭാഗത്തും സജീവമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."