HOME
DETAILS

യുദ്ധം മുറിവേല്‍പ്പിച്ച ആയിരങ്ങള്‍ അലെപ്പോ വിട്ടു

  
backup
December 19, 2016 | 7:48 PM

%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

ദമസ്‌കസ്: യുദ്ധം മുറിവേല്‍പ്പിച്ച സിറിയയുടെ വാണിജ്യനഗരമായ അലെപ്പോയില്‍ നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. ദുരിതത്തിന്റെ രാവും പകലും താണ്ടിയാണ് അവര്‍ ജന്മനാടിനോട് വിടപറഞ്ഞത്. ജനിച്ചതു മുതല്‍ യുദ്ധവിമാനങ്ങളുടെ ഇരമ്പലും അഗ്നിവര്‍ഷവും മാത്രം കണ്ടും കേട്ടു വളര്‍ന്ന അലെപ്പോയിലെ കുട്ടികളെയും ഒഴിപ്പിച്ചു. ഇതില്‍ പലരുടെയും നിലഗുരുതരമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ടാംഘട്ട ഒഴിപ്പിക്കല്‍ കരാറിനെ തുടര്‍ന്നാണ് ഇവരെ യുദ്ധഭൂമിയില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചത്. ലോകം അലെപ്പോയ്ക്കായി പ്രാര്‍ഥന നടത്തുമ്പോഴാണ് ഒഴിപ്പിക്കല്‍ നടന്നത്.

ഞായറാഴ്ച ഒഴിപ്പിക്കല്‍ പുനരാരംഭിച്ചതോടെയാണ് കിഴക്കന്‍ അലെപ്പോ നഗരത്തില്‍ കുടുങ്ങിപ്പോയ സിവിലിയന്മാരും വിമതരും ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ക്ക് മോചനം സാധ്യമായത്. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈന്യവും വിമതരും തമ്മില്‍ അതിരൂക്ഷമായ പോരാട്ടമായിരുന്നു കിഴക്കന്‍ അലെപ്പോ നഗരത്തിന്റെ വിവിധ ഭാഗങ്ങില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. സര്‍ക്കാരും വിമതരും തമ്മില്‍ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ ഞായറാഴ്ച പുനരാരംഭിച്ചത്. ഈ അവസരത്തിലും ആളുകളെ ഒഴിപ്പിക്കുന്നതിനായി എത്തിയ ബസുകള്‍ അഗ്നിക്കിരയാക്കിയത് പദ്ധതിവൈകാന്‍ കാരണമായിരുന്നു.

റെഡ്‌ക്രോസിന്റെ രാജ്യാന്തര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ പദ്ധതി പുരോഗമിക്കുന്നത്. ഇരു വിഭാഗവും തമ്മിലുള്ള ധാരണ പ്രകാരം ഇദ്‌ലിബ് പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ശീഈ ഭൂരിപക്ഷ നഗരങ്ങളായ ഫുഅ, കെഫ്രായ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെയാണ് ഒഴിപ്പിക്കുന്നതെന്ന് യു.എന്‍ മനുഷ്യാവകാശ ഉപദേഷ്ടാവ് ജാന്‍ ഇജിലാന്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ആയിരങ്ങളെയാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ യുദ്ധം താറുമാറാക്കിയ നഗരത്തില്‍ നിന്ന് ഒഴിപ്പിച്ചതെന്നും ജാന്‍ പറഞ്ഞു. ഇരുട്ടും തണുപ്പും കൂട്ടിരിക്കുന്ന കിഴക്കന്‍ അലെപ്പോയില്‍നിന്ന് അഞ്ചു ബസുകളും ഒരു ആംബുലന്‍സും തിങ്കളാഴ്ച പുലര്‍ച്ചെ യാത്ര ആരംഭിച്ചതായി രാജ്യാന്തര റെഡ് ക്രോസ് കമ്മിറ്റി മേഖലാ ഡയറക്ടര്‍ റോബര്‍ട്ട് മാര്‍ഡിനിയും വെളിപ്പെടുത്തി.

ദുരിതപര്‍വംതാണ്ടി ബനാ അല്‍ അബ്ദൂം


സില്‍വെഗ്‌സ്(തുര്‍ക്കി): സിറിയന്‍ യുദ്ധത്തിന്റെ പ്രതീകമായി ലോകം മുഴുവന്‍ പ്രശസ്തയായ ഏഴു വയസുകാരി ബനാ അല്‍ അബ്ദും കിഴക്കന്‍ അലെപ്പോയുടെ ഭാഗമായ ദുരിതപര്‍വം താണ്ടി. സിറിയയുടെ വാണിജ്യ നഗരമായിരുന്ന കിഴക്കന്‍ അലെപ്പോ സിറിയന്‍ സൈന്യവും വിമതരും പോരാട്ടം കടുപ്പിച്ചതോടെയായിരുന്നു നഗരവാസികളുടെ അരക്കില്ലമായി രൂപാന്തരപ്പെട്ടത്.

ഇന്നലെ രാവിലെയാണ് ബനായുടെ കുടുംബം ഉള്‍പെടെയുള്ളവരെ അലെപ്പോയില്‍നിന്ന് ഒഴിപ്പിച്ച് തുര്‍ക്കിയിലെ സില്‍വെഗ്‌സ് നഗരത്തിലേക്ക് എത്തിച്ചത്.

തങ്ങള്‍ ബനാ ഉള്‍പ്പെടെയുള്ള അഭയാര്‍ഥികളെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സില്‍വെഗ്‌സിലെ ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷന്‍ വ്യക്തമാക്കിയിരുന്നു.
ബനാ അല്‍ അബദിനൊപ്പം ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന പടവും ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  an hour ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  2 hours ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  2 hours ago
No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  2 hours ago
No Image

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 50,000 രൂപ വാങ്ങി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; അമ്മായി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് 

National
  •  2 hours ago
No Image

ഗോൾഡൻ ഡക്കായി സഞ്ജു: പിന്നാലെ ആദ്യ ഓവറിൽ തകർത്തടിച്ച് ഇഷാൻ; ഇന്ത്യയുടെ വിജയലക്ഷ്യം 154 റൺസ്

Cricket
  •  3 hours ago
No Image

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ; വിജിലൻസ് കുടുക്കിയത് ലോറി ജീവനക്കാരുടെ വേഷത്തിലെത്തി

Kerala
  •  3 hours ago
No Image

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ: പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ് ‌

Kerala
  •  3 hours ago
No Image

തിരുവനന്തപുരത്ത് കോൺഗ്രസ് വാർഡ് മെമ്പറുടെ വീടിന് നേരെ ആക്രമണം; മകൻ്റെ ബൈക്ക് തീയിട്ടു നശിപ്പിച്ചു; ഒരാൾ കസ്റ്റഡിയിൽ

Kerala
  •  4 hours ago
No Image

യുഎഇയിൽ ജോലി ചെയ്യണോ? എങ്കിൽ ഈ 12 പെർമിറ്റുകളിലൊന്ന് നിർബന്ധം; കർശന നിയമവുമായി അധികൃതർ

uae
  •  4 hours ago