മൃഗാശുപത്രി കെട്ടിടം കാടുകയറി നശിക്കുന്നു
കുറ്റ്യാടി: ഒന്നരവര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത മൃഗാശുപത്രി കെട്ടിടം ആരും തിരിഞ്ഞുനോക്കാനില്ലാതെ കാടുകയറി നശിക്കുന്നു. കുറ്റ്യാടി പഞ്ചായത്തിലെ ഊരത്ത് മുന്‍മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്ത മൃഗാശുപത്രി സബ് സെന്ററിനുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ച് പണിത കെട്ടിടമാണ് തുറന്നുകൊടുക്കാതെ നശിക്കുന്നത്.
വടയത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് മൃഗാശുപത്രിയിലേക്ക് ഉരുക്കളെ എത്തിക്കാന്‍ കഴിയാതെ വിഷമിക്കുന്ന പഞ്ചായത്തിന്റെ ഇങ്ങേയറ്റത്തുള്ള കര്‍ഷകരുടെ പ്രയാസം കണക്കിലെടുത്താണ് നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങിയ സ്ഥലത്ത് സര്‍ക്കാര്‍ ഫണ്ടില്‍ കെട്ടിടം പണിതത്. സബ് സെന്റര്‍ പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ഊരത്ത്, വളയന്നൂര്‍, കമ്മനത്താഴ, കടേക്കച്ചാല്‍, പുളത്തറ തുടങ്ങിയ പ്രദേശത്തെ കര്‍ഷകര്‍ക്ക് വളര്‍ത്തു മൃഗങ്ങളെ ആശുപത്രിയില്‍ എത്തിക്കാന്‍ എളുപ്പമാകും. കാടുകയറിയ കെട്ടിടം സാമൂഹ്യ
വിരുദ്ധ താവളവുമായിട്ടുണ്ട്. മൃഗാശുപത്രി കെട്ടിടം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."