കറന്‍സിരഹിത സമ്പദ് വ്യവസ്ഥ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി: കോടിയേരി
പനമരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥ കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എ.കെ.എസ് വയനാട് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തില്‍ എത്തിയാല്‍ വിദേശരാജ്യങ്ങളിലെ കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്നും ഓരോ ഇന്ത്യക്കാരുടെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നും പറഞ്ഞ മോദി സാധാരണക്കാരന്റെ കൈയിലെ 500 രൂപ പോലും പോക്കറ്റടിച്ചു. മോദി ഇപ്പോള്‍ പാര്‍ലമെന്റില്‍ പോലും സംസാരിക്കാതെ മാറിനില്‍ക്കുകയാണ്. ഇത്രത്തോളം പരാജയപ്പെട്ട ഒരു പ്രധാനമന്ത്രി രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. സാധാരണക്കാരന്‍ അധ്വാനിച്ചുണ്ടാക്കിയ പണം തിരികെ ലഭിക്കാന്‍ പോലും ക്യൂ നില്‍ക്കേണ്ട ഗതികേടിലേക്കു രാജ്യം അധഃപതിച്ചു. സ്വന്തം പണത്തിനായി ക്യൂ നിന്ന നൂറിലധികം പേര്‍ മരിച്ചു. ചിലര്‍ ജീവനൊടുക്കി. ചിലര്‍ ക്യൂവില്‍ പ്രസവിച്ചു. മോദിഭരണം ക്യൂ ഭരണമായി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാവപ്പെട്ട ജനവിഭാഗങ്ങളെ കാണാതെയാണ് മോദി ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചു സ്വപ്‌നം കാണുന്നത്. ഇതിന്റെ ഭാഗമായി റേഷന്‍ നല്‍കാതെ പാവങ്ങളുടെ അന്നം മുട്ടിച്ചു. ആദിവാസി മേഖലയിലെ തീവ്രവാദ പ്രസ്ഥാനം വളരുന്നതു ജാഗ്രതയോടെ കാണണം. പശ്ചിമബംഗാളില്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിനു പ്രഹരമേല്‍പ്പിച്ചത് ഈ കൂട്ടുകെട്ടാണ്. ബംഗാളില്‍ മാവോയിസ്റ്റുകള്‍ 210 പേരെ കശാപ്പ് ചെയ്തു. തീവ്രവാദ രാഷ്ട്രീയംകൊണ്ടു സാമൂഹ്യമാറ്റമുണ്ടാക്കാനാകില്ല. ഇതു ജനാധിപത്യത്തെ തകര്‍ക്കാനേ ഉപകരിക്കൂവെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."