കോര്‍പറേഷന്‍ 40 കോടി ആവശ്യപ്പെട്ടെന്നു മേയര്‍
കണ്ണൂര്‍: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്കു മാത്രം അധികമായി 40 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേയര്‍ ഇ.പി ലത കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ മറുപടി പറയുകയായിരുന്നു മേയര്‍.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുടിവെള്ളപദ്ധതി ആദ്യഘട്ടം പുഴാതി, പള്ളിക്കുന്ന് എന്നീ സോണലുകളിലാണു നടപ്പാക്കുക. ഒന്നാംഘട്ടം പഴയ പൈപ്പുകള്‍ മാറ്റി 1.60 മുതല്‍ 500 എം.എം വരെ വലുപ്പമുള്ള പുതിയ പൈപ്പുകള്‍ സ്ഥാപിക്കും. രണ്ടാം ഘട്ടമായാണു പത്തു കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ കണക്ഷനായി പൈപ്പുകള്‍ സ്ഥാപിക്കുക.
തുടര്‍ന്ന് എടക്കാട്, ചേലോറ സോണുകളിലേക്കും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുടിവെള്ള പദ്ധതി വ്യാപിപ്പിക്കും. കഴിഞ്ഞമാസം ചേര്‍ന്ന അമൃത് കോര്‍കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണു നടപടി.
കൂടാതെ ഗതാഗത മേഖല, ഓവുചാലുകള്‍, പാര്‍ക്കുക്കള്‍, ഓപ്പണ്‍ സ്റ്റേജ്, തുടങ്ങിയ പദ്ധതികള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങളും അമൃത് നോഡല്‍ ഓഫിസര്‍ക്ക് അയച്ചുനല്‍കിയതായും മേയര്‍ പറഞ്ഞു. പ്രസ്‌ക്ലബ് റോഡ് ടാറിങ് നടത്താനുള്ള ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
സ്റ്റേഡിയത്തിലെ കെട്ടിടങ്ങള്‍ക്കും പഴം മാര്‍ക്കറ്റിലെ കെട്ടിടങ്ങള്‍ക്കും ലൈസന്‍സ് പുതുക്കുന്നതിനും കൈമാറുന്നതിനും കെട്ടിടത്തിന്റെ അളവും സ്ഥാനവും നിശ്ചയിച്ച് ഫീസിനത്തില്‍ 15 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കുന്നതിനും തീരുമാനമായി.
വിവിധ വകുപ്പുകളില്‍നിന്നു കോര്‍പ്പറേഷനു ലഭിക്കേണ്ട തുകകള്‍ പരിശോധിച്ച് അടുത്ത കോര്‍പ്പറേഷന്‍ യോഗത്തെ അറിയിക്കണമെന്നു ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് സെക്രട്ടറിയോടു നിര്‍ദേശിച്ചു.
യോഗത്തില്‍ ഉപ അജണ്ടകള്‍ ഉള്‍പ്പെടെ 61 അജണ്ടകളാണു പരിഗണനയ്‌ക്കെത്തിയത്. വിവിധ വിഷയങ്ങളിലായി ടി.ഒ മോഹനന്‍, സി സമീര്‍, എന്‍ ബാലകൃഷ്ണന്‍, വെള്ളോറ രാജന്‍, സുമാ ബാലകൃഷ്ണന്‍, സി രവീന്ദ്രന്‍, കെ പ്രകാശന്‍, ലിഷാ ദീപക്, തൈക്കണ്ടി മുരളീധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."