കലക്ടറേറ്റിനു മുന്നില്‍ കഞ്ഞിവയ്പ് സമരം നാളെ
മലപ്പുറം: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്‌സ്‌റ്റൈല്‍സ് തുറന്നുപ്രവര്‍ത്തിക്കണമെന്നും ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യണമെന്നുമാവശ്യപ്പെട്ട് നാളെ രാവിലെ 10ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണയും കഞ്ഞിവയ്പ് സമരവും നടത്തുമെന്നു സംയുക്ത ട്രേഡ് യൂനിയന്‍. പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ട്രേഡ് യൂനിയന്‍ നേതാക്കള്‍ പങ്കെടുക്കും.
രണ്ടു മാസമായി പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിലെ ഇരുനൂറ്റിയന്‍പതോളം തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാണ്. മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ടു നിവേദനം നല്‍കിയെങ്കിലും നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കെടുകാര്യസ്ഥതയും പഴയ യന്ത്രങ്ങളുമാണ് സ്ഥാപനത്തിന് നഷ്ടമുണ്ടാക്കുന്നതെന്നിരിക്കെ ഇത് പരിഹരിച്ച് പ്രവര്‍ത്തനം തുടങ്ങണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ വി.ടി സുബൈര്‍ തങ്ങള്‍, സി. വിശ്വനാഥന്‍, സിദ്ദീഖ് താനൂര്‍, സിദ്ദീഖ് പൊട്ടിപ്പാറ, പി.വി ജയരാജന്‍, പി.പി അജിത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."