നോട്ട് പ്രശ്നം; ജനം വലയുന്നത് സര്‍ക്കാര്‍ കാണുന്നില്ലെന്ന് ചെന്നിത്തല
തേഞ്ഞിപ്പലം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിരുത്തരവാദപരമായ സമീപനം കാരണം ജനം വലയുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയീസ് ഫോറം 19ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ജെ മാര്ട്ടിന് അധ്യക്ഷനായി. എ.പി അനില്‍കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞിയ്ക്ക് സംഘടനുടെ സ്നേഹോപഹാരം ചെന്നിത്തല സമ്മാനിച്ചു. റിയാസ് മുക്കോളി, രോഹില്‍ നാഥ് എന്നിവരെ ചെന്നിത്തല പൊന്നാട അണിയിച്ചു. കാംപസ് കള്‍ച്ചറല്‍ ഫോറം സെക്രട്ടറിയും കലാകാരനുമായ സന്തോഷ് മിത്ര വരച്ച ഗാന്ധിജിയുടെ ചിത്രം എംപ്ലോയീസ് ഫോറത്തിന്റെ ഉപഹാരമായി ചെന്നിത്തലയ്ക്ക് നല്കി. കെ.പി.സി.സി സെക്രട്ടറിമാരായ പി.ടി അജയ്മോഹന്, വി.എ കരീം, എംപ്ലോയീസ് ഫോറം ജനറല്‍ സെക്രട്ടറി കെ.എഫ് മനോജ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ടി.ജെ മാര്ട്ടിന് (പ്രസി), കെ.എഫ് മനോജ് (ജന.സെക്ര), കെ.പി തോമസ്കുട്ടി, ലൈജു പീറ്റര്‍, കെ.സുരേഷ്കുമാര്‍ (വൈസ്. പ്രസി), മേരി സുജ, എം. സ്മിത, ജലീല്‍ അച്ചിക്കൊമ്പന്, കെ.വി പ്രവീണ്‍, എം.പി അനീഷ്, പി സുനില്‍കുമാര്‍ (സെക്ര), പി.ടി തോമസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."