പൊലിസ് നടപടികള്‍ക്കെതിരേ സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പൊലിസ് നടപടികള്‍ക്കെതിരേ വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗവും രംഗത്ത്. എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ കേരളത്തിനു പരിചിതമല്ലാത്ത നടപടികളാണ് പൊലിസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതു പരിശോധിക്കണമെന്നും 'കേരളത്തില്‍ സംഭവിച്ചുകൂടാത്തത് 'എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തില്‍ പറയുന്നു.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്ത പൊലിസ് നടപടി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്. ഇതിനു സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നത് ദുഃഖകരമാണ്. അന്വേഷണം പോലുമില്ലാതെ യു.എ.പി.എ പോലുള്ളവ ചുമത്തുകയെന്ന നിയമവിരുദ്ധ നടപടിയാണ് പൊലിസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അറസ്റ്റ് ചെയ്ത ശേഷം അന്വേഷണം നടത്തുകയും കുറ്റം തെളിഞ്ഞില്ലെന്നു പറഞ്ഞു വിട്ടയക്കുകയും ചെയ്യുന്നതു കേരളം പോലൊരു സംസ്ഥാനത്തു നടക്കാന്‍ പാടില്ലാത്തതാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."