HOME
DETAILS

വിശ്വാസ്യത നഷ്ടപ്പെട്ട കേന്ദ്രസര്‍ക്കാര്‍

  
backup
December 21 2016 | 19:12 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95

നോട്ട് അസാധുവാക്കല്‍ കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് നടപ്പാക്കിയതെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിക്കടി നടത്തിക്കൊണ്ടിരിക്കുന്ന മലക്കംമറിച്ചിലുകള്‍. നരേന്ദ്രമോദി വസ്ത്രം മാറുന്നതു പോലെയാണ് ഇടയ്ക്കിടെ ആര്‍.ബി.ഐ നയം മാറ്റുന്നതെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം ഇതിന്റെ അടിസ്ഥാനത്തിലാണ് വന്നത്. നോട്ട് അസാധുവാക്കലിന് ശേഷം യു.പിയില്‍ നടന്ന ഒരു ബി.ജെ.പി റാലിയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് എനിക്ക് അമ്പത് ദിവസം തരൂ. ഈ ദിവസങ്ങള്‍ക്കുള്ളില്‍ നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ നിങ്ങള്‍ തരുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്നായിരുന്നു.

ഇത്തരം പ്രസംഗവേദികളില്‍ തന്റെ സ്വതസിദ്ധമായ അംഗവിക്ഷേപങ്ങളിലൂടെയും ഭാവാഭിനയത്തിലൂടെയും ശ്രോതാക്കളെ കൈയിലെടുക്കുന്നതില്‍ വിദഗ്ധനുമാണ് അദ്ദേഹം. പ്രധാനമന്ത്രിയെ ജനം അന്ന് അപ്പടി വിശ്വസിച്ചു. എന്നാല്‍, പറയുന്നതൊന്നും നടപ്പിലാക്കുവാന്‍ ഇതുവരെ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. സ്വച്ഛ് ഭാരത്, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങി പല പദ്ധതികളും പാതിവഴിയില്‍ വീണു കിടപ്പാണ്. വാഗ്ദാനങ്ങളെല്ലാം മുദ്രാവാക്യങ്ങളായി അവസാനിച്ചുകൊണ്ടിരിക്കുന്നു. അമ്പത് ദിവസമല്ല, നൂറുദിവസം കഴിഞ്ഞാലും കോടീശ്വരന്മാര്‍ ഒഴികെയുള്ള ഇന്ത്യന്‍ ജനതയെ ദരിദ്രരാക്കിയ നോട്ട് അസാധുവാക്കലിന്റെ ആഘാതം അവസാനിക്കുമെന്നു തോന്നുന്നില്ല.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദിലെ ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ആദായനികുതി വകുപ്പ് 500 കോടിയുടെ കള്ളപ്പണമാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ചെന്നൈ ചീഫ് സെക്രട്ടറിയുടെ വസതി റെയ്ഡ് ചെയ്ത ആദായനികുതി വകുപ്പ് അമിത് ഷായുടെ വീട് എന്തുകൊണ്ട് റെയ്ഡ് ചെയ്യുന്നില്ല. രാജ്യം സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പലരും അതിസമ്പന്നരായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് നോട്ട് അസാധുവാക്കലില്‍ നിന്നുണ്ടായ നേട്ടം.

രാജ്യത്തെ കൊടുക്കല്‍ വാങ്ങലുകള്‍ കുറഞ്ഞു. ആളുകള്‍ക്ക് ജോലി ഇല്ലാതായി. അടിയന്തര ആവശ്യങ്ങള്‍ക്കു പോലും ജനം ബുദ്ധിമുട്ടുമ്പോഴാണ് പല ബി.ജെ.പി നേതാക്കളുടെയും വീടുകളില്‍ നിന്നും പണം കണ്ടെടുക്കുന്നത്. തുടക്കത്തില്‍ നോട്ട് അസാധുവാക്കലിനെ പിന്തുണച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇപ്പോള്‍ പറയുന്നത് നോട്ട് മരവിപ്പിക്കലിനെ തുടര്‍ന്നുണ്ടായ ഗുരുതര പ്രശ്‌നങ്ങളാല്‍ തന്റെ തല പെരുക്കുന്നുവെന്നാണ്. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ ആര്‍.ബി.ഐ പതിവുപോലെ വാക്കുമാറ്റി. ഒരാള്‍ക്ക് ഒറ്റത്തവണ മാത്രമേ 5000 ത്തിനു മുകളില്‍ നിക്ഷേപിക്കാനാകൂ എന്നാണ് 19ന് ഇറക്കിയ ഉത്തരവ്. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് വാക്ക് വീണ്ടും മാറ്റി. സര്‍ക്കാരിന്റെയും ആര്‍.ബി.ഐയുടെയും വാക്കുകള്‍ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന അവസ്ഥയാണിപ്പോള്‍ സംജാതമായിക്കൊണ്ടിരിക്കുന്നത്. വിശ്വസിച്ചവരെല്ലാം വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

നേരത്തേ അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കുവാനും മാറ്റി വാങ്ങുവാനും ബാങ്കുകള്‍ക്കു മുമ്പില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയപ്പോള്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് എന്തിനാണ് ധൃതിവയ്ക്കുന്നത്, ഡിസംബര്‍ 30 വരെ സമയമുണ്ടല്ലോ എന്നായിരുന്നു. ജനം അത് വിശ്വസിച്ചു. കൈയിലുണ്ടായിരുന്ന 5000 ത്തിന് മുകളിലുള്ള അസാധു നോട്ടുകള്‍ തിരക്കൊഴിഞ്ഞിട്ടു നിക്ഷേപിക്കാമെന്ന് പലരും കരുതി. അവരെയാണിപ്പോള്‍ കള്ളപ്പണക്കാരാക്കാന്‍ മെനക്കെട്ടത്. അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കുന്നതും ബാങ്ക് ഇടപാടുകള്‍ അവസാനിപ്പിച്ചുവെന്നും ബാങ്കുകളെല്ലാം പൂട്ടുകയാണെന്നും നാളെ മറ്റൊരു ഉത്തരവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ ഞെട്ടിക്കില്ല എന്നതിന് യാതൊരു ഉറപ്പുമില്ല. അതിനുമാത്രം സര്‍ക്കാരിന്റെ വിശ്വാസ്യത ചോര്‍ന്നുപോയിരിക്കുന്നു.

ഇത്തരമൊരു സര്‍ക്കാര്‍ ജനങ്ങളുടെ തലയ്ക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലസിന്റെ വാളാണ്. ജനതയുടെ സുരക്ഷയും സമാധാനപൂര്‍ണമായ ജീവിതവും ഉറപ്പ് നല്‍കാന്‍ ബാധ്യതസ്ഥമായ ഒരു സര്‍ക്കാരാണ് ഓരോ ദിവസവും തലതിരിഞ്ഞ ഓരോരോ ഉത്തരവിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കിക്കൊണ്ടിരിക്കുന്നത്. അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗപ്പെടുത്താനാവാതെ സാധാരണ ജനത തീ തിന്നാന്‍ തുടങ്ങിയിട്ടു 40 ദിവസം കഴിഞ്ഞു. പ്രശ്‌നപരിഹാരത്തിന് നിയതമായ ഒരു പദ്ധതിയും ഇപ്പോഴും സര്‍ക്കാരിന്റെ മുമ്പിലില്ല. സര്‍ക്കാരിന്റെ തലതിരിഞ്ഞ ഓരോ നടപടികള്‍ക്കും ന്യായീകരണം കണ്ടെത്തി ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നവരും രാജ്യത്തിന്റെ ഇപ്പോഴത്തെ ദുരന്തത്തിന് കാരണക്കാരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago