HOME
DETAILS

വികസനപ്രതീക്ഷയില്‍ ജില്ല: അനുഭവസമ്പത്തിന്റെ കരുത്തുമായി ടി.പി സ്വന്തം ലേഖകന്‍

  
backup
May 23 2016 | 19:05 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d

കോഴിക്കോട്: ജില്ലയില്‍ നിന്നുള്ള നിയുക്ത എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് നെഞ്ചേറ്റാനുള്ളത് സംസ്ഥാനത്തിന്റെയും ജില്ലയുടെയും കാഴ്ചപ്പാടുകളും വികസന സ്വപ്നങ്ങളുമാണ്. എല്‍.ഡി.എഫ് മദ്യനയവും ബാര്‍ ലൈസന്‍സും സമകാലിക രാഷ്ട്രീയത്തില്‍ ചൂടുള്ള രാഷ്ടീയ വിഷയമാകുമ്പോള്‍ ബാല്യം മുതലുള്ള പൊതുപ്രര്‍ത്തന പരിചയത്തിന്റെ കരുത്തുമായി വെല്ലുവിളികളെ ഏറ്റെടുക്കാനൊരുങ്ങുകയാണ് പേരാമ്പ്രക്കാരുടെ സ്വന്തം സഖാവ്. സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ തന്നെ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു പേരാമ്പ്ര മണ്ഡലം. ഊഹാപോഹങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കുമൊടുവില്‍ നേതൃത്വം ടി.പി രാമകൃഷ്ണനെ തന്നെ നിയോഗിച്ചു. പേരാമ്പ്ര മണ്ഡലത്തില്‍ നിന്ന് 2001-2006 കാലയളവില്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട ടി.പിയെ രണ്ടാമൂഴത്തിലാണ് മന്ത്രിസ്ഥാനം തേടിയെത്തിയത്. പാര്‍ട്ടി കുടുംബ പശ്ചാത്തലത്തിലാണ് ടി.പി രാമകൃഷ്ണന്‍ ജനിച്ചത്. 1948ല്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ നേതാക്കളെ ഒളിവില്‍ പാര്‍പ്പിച്ചതിന് അദ്ദേഹത്തിന്റെ പിതാവ് ഉണിച്ചിരാം വീട്ടില്‍ ശങ്കരനെ പൊലിസ് ഭീകരമായി മര്‍ദിച്ചു ജയിലിലടച്ചിരുന്നു.
അച്ഛന്റെ പാതയില്‍ തന്നെ പത്താം വയസില്‍ ബാലസംഘം പ്രവര്‍ത്തകനായാണ് രാമകൃഷ്ണന്റെ സാമൂഹ്യപ്രവര്‍ത്തനം തുടങ്ങുന്നത്. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ വിദ്യാര്‍ഥി സംഘടനാ രംഗത്തു സജീവമായി. കെ.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗവും കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയുമായി. 1969ല്‍ ഡിസംബര്‍ ഒന്നിന് കലക്ടറേറ്റ് മാര്‍ച്ചിലുണ്ടായ ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ് ആശുപത്രിയിലായി. 1970ലെ എസ്.എഫ്.ഐ രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. അതിന്റെ കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയുമായി. 1968ലാണ് സി.പി.എം അംഗമാവുന്നത്. 1972 മുതല്‍ പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ സെക്രട്ടറി. 18വര്‍ഷം സെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. 1975ലാണ് കൊയിലാണ്ടി താലൂക്ക് കര്‍ഷകത്തൊഴിലാളി യൂനിയന്‍ ഓഫിസില്‍ വച്ച് എം.കെ നളിനിയെ ജീവിതസഖിയാക്കുന്നത്.
അടിയന്തരാവസ്ഥയില്‍ 1976 ഫെബ്രുവരി 25ന് പേരാമ്പ്ര പാര്‍ട്ടി ഓഫിസില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 1976ല്‍ ഫെബ്രുവരി 28ന് കൂരാച്ചുണ്ടിലെ കായണ്ണ പൊലിസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് കക്കയം ക്യാംപില്‍ ആറു ദിവസം ചോദ്യം ചെയ്യലിനു വിധേയമായി. ഭീകരമായി മര്‍ദിക്കപ്പെട്ടു. 18 ദിവസം പേരാമ്പ്ര ലോക്കപ്പിലും മൂന്നു മാസം കോഴിക്കോട് ജില്ലാ ജയിലിലും കിടന്നു. 1977 മുതലാണ് സി.പി.എം ജില്ലാ കമ്മിറ്റിയംഗമാകുന്നത്. 2004 മുതല്‍ 2014 ഡിസംബര്‍ വരെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചു. ഇപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ പ്രവര്‍ത്തകസമിതി അംഗവുമാണ്. മക്കള്‍: രജുലാല്‍, രഞ്ജിനി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  30 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago