എന്നെ കളിയാക്കിക്കോളൂ, പക്ഷെ, രാജ്യത്തോടു മറുപടി പറണം; മോദിയോട് രാഹുല്‍
ബഹ്റൈച്ച്(യു.പി): തന്നെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. തന്നെ വേണ്ടുവോളം കളിയാക്കിക്കോയെന്നു പ്രതികരിച്ച രാഹുല്‍, തന്റെ ചോദ്യങ്ങള്‍ക്കെങ്കിലും മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.
''തന്നെ താങ്കള്‍ക്ക് വേണ്ടുവോളം പരിഹസിക്കാം, പക്ഷെ, രാജ്യത്തെ യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. ഓരോ ദിവസവും നമ്മുടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ഈ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഞങ്ങള്‍ മോദിയുടെ അടുത്തെത്തി. പക്ഷെ, ഇതേപ്പറ്റി ഒരക്ഷരം സംസാരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല''- രാഹുല്‍ കുറ്റപ്പെടുത്തി.
ഒരു പണക്കാരന് പോലും ക്യൂവില്‍ നില്‍ക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ക്യൂവില്‍ നില്ക്കുന്നവരുടെ കൈകളിലല്ല കള്ളപ്പണമുള്ളത്. അത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്നും രാഹുല്‍ പറഞ്ഞു.
നേരത്തെ, രാഹുല്‍ ഉന്നയിച്ച അഴിമതി ആരോപണത്തിനെതിരെ പ്രതികരിക്കുമ്പോഴായിരുന്നു മോദി രാഹുലിനെ പരിഹസിച്ചത്. ഒരു യുവ നേതാവ് പ്രസംഗിക്കാന്‍ പഠിച്ചെന്നും പത്തുവര്‍ഷക്കാലം സംഭവിച്ചേക്കാവുന്ന ഭൂകമ്പം ഇല്ലാതായെന്നുമാണ് മോദി പരിഹസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."