സുന്നിബാലവേദി സ്ഥാപകദിനം ഡിസംബര്‍ 26-ന്
തേഞ്ഞിപ്പലം: സമസ്ത കേരള സുന്നി ബാലവേദി 23-ാം സ്ഥാപകദിനം സംസ്ഥാന വ്യാപകമായി സമുചിതമായി ആചരിക്കും.
യൂനിറ്റ് തലങ്ങളില്‍ പതാകദിനം, മോണിങ് അസംബ്ലി, മധുര വിതരണം, റെയ്ഞ്ച് തലങ്ങളില്‍ സ്ഥാപകദിന സംഗമം, സംഘടനാ പരിചയം എന്നിവ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 26-ന് ഉച്ചക്ക് രണ്ട് മണിക്ക് കാസര്‍കോട് ചട്ടഞ്ചാല്‍ എം.ഐ.സി.യില്‍ വച്ച് നടക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗം യു.എം. അബ്ദുറഹിമാന് മുസ്ലിയാര്, എസ്.കെ.ജെ.എം.സി.സി. സെക്രട്ടറി കൊടക് അബ്ദുറഹിമാന് മുസ്ലിയാര്, എസ്.കെ.ജെ.എം.സി.സി. മാനേജര്‍ എം.എ.ചേളാരി, അബ്ദുല്‍ ഖാദര്‍ ഖാസിമി, അബ്ദുസ്സമദ് മുട്ടം, ഹുസൈന്‍കുട്ടി മൗലവി, അബൂബക്കര്‍ സാലൂദ് നിസാമി തുടങ്ങിയവര്‍ സംബന്ധിക്കും.
സ്ഥാപകദിന പരിപാടികള്‍ വന്‍ വിജയമാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."