HOME
DETAILS

ഓര്‍ക്കുക, ഈ യാത്ര കപ്പലിലാണ്

  
backup
December 22 2016 | 22:12 PM

%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95-%e0%b4%88-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%bf



കാറ്റും കോളും നിറഞ്ഞ കടലാണു കപ്പലിന്റെ സഞ്ചാരപഥം. സൗകര്യങ്ങളും സംവിധാനങ്ങളും എമ്പാടുമുള്ള രമ്യഹര്‍മ്യമായി പണിതുയര്‍ത്തപ്പെട്ടതാണെങ്കിലും അടിത്തറ വെള്ളമാണ്. ജീവനക്കാര്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചും കടലിന്റെ സ്വഭാവമറിഞ്ഞും കപ്പലിന്റെ നിലവാരമുള്‍ക്കൊണ്ടും പുരോപ്രയാണത്തില്‍ ഭാഗഭാക്കായെങ്കിലേ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയുള്ളൂ. ദൗത്യം മറന്നും അന്യോന്യം പാരപണിതും അലമ്പുണ്ടാക്കിയാല്‍ സര്‍വനാശമാവും ഫലം. കപ്പലിന്റെ നാശത്തിനു ഒരു ക്ഷുദ്രജീവി സൃഷ്ടിക്കുന്ന സുഷിരം മതിയാകും.
സമുദായം മുഴുവന്‍ ഒരു കപ്പലില്‍ യാത്രചെയ്ത കഥ ഓര്‍മിപ്പിക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. ആ കപ്പലിന്റെ നിര്‍മാണം തന്നെ അല്ലാഹുവിന്റെ മേല്‍നോട്ടത്തിലും നിര്‍ദേശപ്രകാരവുമായിരുന്നു. ദൈവികശിക്ഷയായി വന്നെത്തിയ ഭയാനകപ്രളയത്തില്‍നിന്നു സത്യവിശ്വാസികളെയും ജീവജാലങ്ങളിലെ എല്ലാ വര്‍ഗത്തില്‍നിന്നും ഓരോ ജോടികളെയും രക്ഷിച്ചു നൂഹ് നബി (അ)യുടെ കപ്പല്‍ യാത്ര ചെയ്തു.
'അങ്ങനെ നമ്മുടെ ഉത്തരവു വന്നെത്തുകയും അടുപ്പില്‍നിന്നുവരെ ഉറവ പൊട്ടി ഒലിക്കുകയും ചെയ്തപ്പോള്‍ നാം അരുളി: എല്ലാ ജന്തുക്കളില്‍നിന്നും രണ്ടു ഇണകളെയും ശിക്ഷാവചനം മുന്‍കടന്നവരൊഴികെയുള്ള താങ്കളുടെ കുടുംബാംഗങ്ങളെയും സത്യവിശ്വാസം സ്വീകരിച്ചവരെയും (വളരെ കുറച്ചു പേര്‍ മാത്രമേ അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്നുള്ളൂ) ആ കപ്പലില്‍ കയറ്റിക്കൊള്ളുക. അദ്ദേഹം കല്‍പിച്ചു: കപ്പലില്‍ കയറിക്കൊള്ളുക, അതിന്റെ സഞ്ചാരവും നങ്കൂരമിടലും അല്ലാഹുവിന്റെ പേരിലാകുന്നു. നിശ്ചയം എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ. പര്‍വതസമാനമായ തിരമാലകള്‍ക്കിടയിലൂടെ കപ്പല്‍ ഓടിക്കൊണ്ടിരുന്നു.' (ഹൂദ്: 4042)
സമുദായത്തെ കപ്പല്‍ യാത്രക്കാരോടുപമിച്ച റസൂല്‍ (സ്വ) വലിയ ധൈഷണികന്‍ തന്നെ. ബൗധികവ്യാഖ്യാനങ്ങള്‍ക്കും വിചാരവിപ്ലവങ്ങള്‍ക്കും തിരികൊളുത്തി നബി (സ്വ) പറഞ്ഞു: 'അല്ലാഹുവിന്റെ അതിര്‍ത്തിയുടെ കാവലാളിന്റെയും അവയില്‍ ആപതിക്കുന്നവന്റെയും ഉപമ ഒരു ജനതയാണ്. അവര്‍ ഒരു കപ്പല്‍ ഭാഗിച്ചെടുത്തു. ചിലര്‍ക്കു മുകള്‍ഭാഗവും ചിലര്‍ക്കു താഴ്ഭാഗവും ലഭിച്ചു. താഴ്ഭാഗത്തുള്ളവര്‍ക്കു വെള്ളമെടുക്കണമെങ്കില്‍ മുകള്‍ഭാഗത്തുള്ളവര്‍ക്കിടയിലൂടെ കടന്നുചെല്ലണം. അന്നേരം താഴ്ഭാഗത്തുള്ളവര്‍ ആലോചിക്കുന്നു. നാം നമ്മുടെ ഭാഗത്തു ഒരു സുഷിരം തീര്‍ക്കുകയാണെങ്കില്‍ മുകളിലുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടിയിരുന്നില്ല. അവരുടെ  ഉദ്ദേശ്യത്തില്‍നിന്നു പിന്തിരിപ്പിക്കാതെ അവരെ കൈയൊഴിയുന്നപക്ഷം സകലരും നശിക്കും. അരുതെന്നു പറഞ്ഞു അവരുടെ കൈപിടിച്ചെങ്കിലോ, അവര്‍ രക്ഷപ്പെടും. എല്ലാവരും രക്ഷപ്പെടും.' (ബുഖാരി)
പ്രക്ഷുബ്ധമായ കടലിലൂടെ ഓടുന്ന കപ്പലാണിന്നു സമുദായം. അധാര്‍മികതകളുടെയും വെല്ലുവിളികളുടെയും ആര്‍ത്തലച്ചുവരുന്ന വന്‍തിരകളാല്‍ ഭീതിജനകമായ സാഹചര്യത്തിലൂടെയാണു നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പ്രവാചകവചനത്തില്‍ വ്യക്തമാക്കിയ സാഹചര്യം ഇവിടെ സംജാതമാണ്. മുകള്‍ത്തട്ടിലുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി താഴെത്തട്ടിലുള്ളവര്‍ സുഷിരമുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ തകൃതിയാണ്. എന്നാല്‍, അവരോട് അരുതെന്ന് പറയുകയും നന്മ ഉപദേശിക്കുകയും ചെയ്യുന്നവര്‍ പാര്‍ശ്വവല്‍കരിക്കപ്പെടുകയും മൗനികളാക്കപ്പെടുകയും ചെയുന്ന അവസ്ഥ.
തിന്മ നിരുത്സാഹപ്പെടുത്തപ്പെടുകയും പ്രതിരോധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം എടുത്തുപോയാല്‍ ഈ കപ്പല്‍ മുങ്ങിപ്പോയെന്നുറപ്പിക്കാം. സത്യം തുറന്നുപറയാന്‍ ബാധ്യതപ്പെട്ടവന്‍ മൗനംപാലിക്കലെന്ന അധര്‍മത്തിനു കൂട്ടുനില്‍ക്കലാണ്. ഇരുട്ടിന്റെ ശക്തികള്‍ക്ക് അവന്‍ സമുദായത്തെ ഒറ്റിക്കൊടുക്കുകയാണു ചെയ്യുന്നത്. മുന്‍കാലസമൂഹങ്ങളുടെ നാശത്തിലേക്കു വഴിവച്ചത് പറയേണ്ടവര്‍ പറയേണ്ട സമയത്തു പറയാതിരുന്നതിനാലായിരുന്നു.
അല്ലാഹു പറയുന്നു. 'ഇസ്‌റാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദി (അ)ന്റെയും മര്‍യമിന്റെ പുത്രന്‍ ഈസ (അ)യുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേടു കാണിക്കുകയും അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്തുകൊണ്ടിരുന്നതു വളരെ ചീത്തതന്നെ.' (അല്‍ മാഇദ: 78 ,79)
'സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം സഹായികളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്നു വിലക്കുകയും ചെയ്യുന്നു.(അത്ത തൗബഃ 71 )
കാലം തന്നെയാണു സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈകൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈകൊള്ളാന്‍ പരസ്പരം ഗുണദോഷിക്കുകയും ചെയ്തവരൊഴികെ.( അല്‍ അസ്വര്‍)
സാംസകാരിക ജീര്‍ണതയാണ് ഇന്നു സമുദായം അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധി. നിക്ഷിപ്തതാല്‍പര്യത്തോടെ പടിഞ്ഞാറുനിന്ന് ഇറക്കുമതിചെയ്യപ്പെടുന്ന കോമാളിത്തങ്ങളുടെ വിപണനക്കാരായി ഉത്തരവാദപ്പെട്ടവര്‍തന്നെ രംഗത്തു വരുന്നു. മാറിയ കാലത്തിന്റെ മാധ്യമ ഇടപെടലുകളുടെയോ വിനോദത്തിന്റെയോ ഒക്കെ പേരില്‍ സകലമാന പേക്കൂത്തുകളുടെയും വിതരണക്കാരായി വേഷം കെട്ടുന്നു. ഇത്തരം നീക്കങ്ങള്‍ സമുദായം പാവനമായി കാത്തുസൂക്ഷിച്ചുപോന്ന മൂല്യബോധത്തിന്റെ അടിവേരറുക്കലിലേയ്ക്കു കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നു.
സമുദായത്തിലെ ഒരംഗം ചെയ്യുന്ന അവിവേകം കാരണം വിശുദ്ധമതം പ്രതിചേര്‍ക്കപ്പെടുന്ന സംഭവങ്ങള്‍ ഇന്നു സാര്‍വത്രികമാണ് . ചിലരുടെ  അല്‍പത്തംമൂലം സമുദായം വലിയ നഷ്ടം സഹിക്കേണ്ടി വരുന്നു. സോഷ്യല്‍ മാധ്യമങ്ങളുടെ ഉപയോഗം വ്യാപകമായ ഇക്കാലത്ത് വിവരക്കേടുകള്‍ അറിവിന്റെ ജാടയില്‍ അഴിഞ്ഞാടുകയാണ്.
താന്‍ പോസ്റ്റിടുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യുന്നതിന്റെ ആധികാരികതയോ അതുളവാക്കുന്ന പ്രത്യാഘാതങ്ങളോ ആരും ആലോചിക്കുന്നില്ല. തോന്നുന്നതും കാണുന്നതും അപ്പടി പങ്കുവയ്ക്കപ്പെടുന്നതിലൂടെ വികലമായ ആശയങ്ങള്‍ മതത്തിന്റെ പേരില്‍ പ്രചരിക്കാന്‍ ഇട വരുന്നു. മതവിഷയങ്ങളില്‍ അഭിപ്രായം പറയണമെങ്കില്‍ അതില്‍ പാണ്ഡിത്യം നേടിയിരിക്കണം. അറിവാണ് ഇസ്‌ലാമിന്റെ ജീവന്‍. വേണ്ടവിധം കാര്യങ്ങള്‍ പഠിക്കാതെ അവനവന്റെ യുക്തിയില്‍ മതത്തെ അളക്കുമ്പോള്‍ തന്റെ പ്ലാറ്റ്‌ഫോമാകുന്ന സമുദായത്തെത്തന്നെ അപകടത്തിലാക്കുന്ന അവസ്ഥയുണ്ടാകും.
കപ്പലിന്റെ അടിത്തട്ടില്‍ ചുമ്മാ തമാശ കളിച്ചിരുന്നു സമയം പാഴാക്കുന്ന ചെറുപ്പക്കാരുടെ കാര്യത്തില്‍ സജീവ ശ്രദ്ധ പുലര്‍ത്തണം. അറിഞ്ഞോ അറിയാതെയോ അവരുടെ ചെയ്തികളും പതിയെ വലിയ സുഷിരങ്ങള്‍ക്കു കാരണമാകും. അവഗണിക്കപ്പെടുന്ന തീപ്പൊരി മതി വിനാശകരമായ അഗ്‌നിബാധയുണ്ടാക്കാന്‍.
തന്നെക്കൊണ്ട് ഒരാള്‍ക്കും ഒരു ഉപദ്രവവുമുണ്ടാവരുതെന്ന വിചാരം വ്യാപകമാവണം. പ്രവാചകര്‍ (സ്വ) പറഞ്ഞു: വല്ലവനും ബുദ്ധിമുട്ടു സൃഷ്ടിച്ചാല്‍ അല്ലാഹു അവനെ ബുദ്ധിമുട്ടിക്കും. പ്രയാസം സൃഷ്ടിച്ചവനെ അല്ലാഹു പ്രയാസത്തിലാക്കും. (അബൂ ദാവൂദ്).
ജനങ്ങളില്‍ ഉത്തമന്‍ ജനങ്ങള്‍ക്ക് ഉപകാരിയായവനാണ്. അല്ലാഹുവിന്റെ അടിമകളില്‍ അല്ലാഹുവിന് ഏറെ ഇഷ്ടം അവരില്‍ ഏറെ പരോപകാരിയായവനോടാണ്.
ദേശത്തിനോ സമുദായത്തിനോ സമൂഹത്തിനോ കോട്ടം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏതുമാവട്ടെ അവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശക്തമായ താക്കീതു നല്‍കി ഖുര്‍ആന്‍ പറഞ്ഞു: അവര്‍ സ്വന്തം കൈകള്‍ കൊണ്ട് അവരുടെ വീടുകള്‍ നശിപ്പിക്കുന്നു.( അല്‍ ഹഷര്‍ 2).
ഉറപ്പോടെ നൂല്‍നൂറ്റശേഷം തന്റെ നൂല്‍ പല ഇഴകളാക്കി പിരിയുടച്ചുകളഞ്ഞ ഒരു സ്ത്രീയെപ്പോലെയാകരുത് നിങ്ങള്‍. (അന്നഹ്ല്‍ 92)
ഈ കപ്പലിന്റെ സുഗമമായ പുരോപ്രയാണതിനു ഒരുകൈയായി ഒരു മെയ്യായി നാം കൈ കോര്‍ക്കുക. ശക്തി പകരുക. പുറമെ നിന്ന് കല്ലെറിയുന്നവരിലേക്ക് നമുക്കു സ്‌നേഹത്തിന്റെ പുഞ്ചിരിയെറിയാം. അകത്തുനിന്നു പാരപണിയുന്ന അവസ്ഥയാണ് അപകടകരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago